2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കായി അരങ്ങേറിയശേഷം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സൂര്യകുമാർ യാദവ് ഇപ്പോൾ കടന്നുപോകുന്നത്. 2022ൽ 46.6ഉം 2023ൽ 48.8 ഉം ആയിരുന്നു സൂര്യയുടെ ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക് റേറ്റ് 150ന് മുകളിലും.
അവസാനം കളിച്ച 14 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാൻ ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രിക്ക് ആയിട്ടില്ലെന്ന് കണക്കുകൾ. ഇതിനിടെ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് മടങ്ങി.