
സീസണില്‍ 12-ാം റൗണ്ട് വരെ കാത്തിരിക്കേണ്ടി വന്നു പ്ലേ ഓഫിലേക്ക് ഒരു ടീമിന് കടക്കാൻ
ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലേക്ക് ചുവടുവെച്ചു, ഒപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനേയും പഞ്ചാബ് കിംഗ്‌സിനേയും കൂട്ടി. ഇനി അവശേഷിക്കുന്നത് ഓരേ ഒരു സ്ഥാനമാണ്. പോരാടുന്നത് മൂന്ന് ടീമുകളും. മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇവരുടെ സാധ്യതകള്‍ എത്രത്തോളമാണ്, പരിശോധിച്ചുവരാം.