വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കാൻ ഇനി ഔസേപ്പ്| Vijayaraghavan

Published : Mar 07, 2025, 10:58 AM ISTUpdated : Mar 07, 2025, 11:11 AM IST

കുട്ടേട്ടൻ മലയാള സിനിമയുടെ ഭാഗമായിട്ട് അര നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. അച്ഛൻ എൻ എൻ പിള്ള മകനെ വിളിച്ചിരുന്ന ഓമനപ്പേര് മലയാള സിനിമയുടെ പല തലമുറകളും ആവർത്തിച്ചു വിളിച്ചു..

സ്‌ക്രീനിൽ ഒന്നു വന്നു നിന്നാൽ തന്നെ അന്യായ സ്വാഗ്. ചെറു നോട്ടത്തിൽ പോലും എതിരെ നിൽക്കുന്ന താരത്തിന് മുകളിൽ സ്കോർ ചെയ്യുന്ന ഗാംഭീര്യം. പൂക്കാലത്തിലെ ഇട്ടൂപ്പ് മുതൽ മലയാള സിനിമ വിജയരാഘവനിലെ നടനെ ആഗ്രഹിച്ച് തേടിച്ചെന്നു തുടങ്ങിയെന്ന് പറയാം. കിഷ്കിന്ദാ കാണ്ഡത്തിലെ അപ്പുപിള്ളയും റൈഫിൾ ക്ലബ്ബിലെ കുഴിവേലി ലോനപ്പനും കാലാകാലം അദ്ദേഹത്തിലെ പ്രതിഭയെ ഓർമ്മിക്കുന്ന കഥാപാത്രങ്ങളാകും.