ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ ഉണ്ണി കേശവൻ എന്ന കാമുകൻ വേഷത്തിലെത്തിയ സൈജു കുറുപ്പ് ഇരുപത് വർഷങ്ങൾക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത അഭിലാഷത്തിലൂടെ പ്രണയ നായകനായി വീണ്ടും എത്തുകയാണ്. തൻവി റാം ഷെറിൻ മൂസ എന്ന നായിക വേഷത്തിൽ എത്തുന്ന ചിത്രം മാർച്ച് 29 ന് തിയേറ്ററുകളിലെത്തും.