നടി അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ ഭാര്യ. മനു സംവിധാനം ചെയ്ത ‘നാന്‍സി റാണി’ എന്ന സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. മനുവിൻ്റെ മരണ ശേഷം പോസ്റ്റ് പ്രൊഡക്ഷനും മറ്റു കാര്യങ്ങളും ഏറ്റെടുത്ത് മുന്നോട്ട് പോയത് നൈനയാണ്. കാരണം വ്യക്തമല്ലെന്നും മാനുഷിക പരിഗണനകൊണ്ടെങ്കിലും പങ്കെടുക്കാമായിരുന്നെന്നും സിനിമയുടെ പ്രസ് മീറ്റിൽ നൈന പറഞ്ഞു.

Read more