ഹാസ്യതാരമെന്ന നിലക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി, പ്രവർത്തി മേഖലയിലെ 23 വർഷത്തെ അനുഭവ സമ്പത്ത്, നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ചരിത്രത്തിൽ തന്നെ തന്റെതായ ഇടം പിടിച്ച നായികയാണ് ബിന്ദു പണിക്കർ. സ്ലാപ്സ്റ്റിക്ക് കോമഡിയിലൂടെ കഥപറഞ്ഞു പോകുന്ന, വൈശാഖ് എലൻസ് സംവിധാനം ചെയ്‌ത ‘ഹലോ മമ്മി‘ യാണ് ബിന്ദു പണിക്കരുടേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയ ചിത്രം.