ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' ഭാഷാ പ്രയോഗങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ജാഫർ ഇടുക്കി. സിനിമയിൽ പറഞ്ഞതൊക്കെ പറഞ്ഞുതന്നെയാണ് ചിത്രീകരിച്ചത്. ഡബ്ബിങ് സമയത്ത് ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പുറത്ത് കാണിക്കാനാകുന്ന രൂപമാണ് പ്രേക്ഷകർ കണ്ടതെന്നും ജാഫർ ഇടുക്കി പറഞ്ഞു. 'ചാട്ടുളി' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.