കുഞ്ചാക്കോ ബോബൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന തരത്തിൽ പോലുമാണ് സമൂഹമാധ്യമങ്ങളിൽ സിനിമ ചർച്ച ചെയ്യപ്പെടുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടൻ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറിൻ്റേതാണ് തിരക്കഥ. മുമ്പ് കണ്ട മലയാളത്തിലെ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഓഫീസർ ഓൺ ഡ്യൂട്ടിക്കുള്ളത്?