Arya Rajendran Weds Sachin Dev: ആര്യ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരാകുന്നു

Published : Feb 16, 2022, 03:13 PM IST

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Mayor Arya Rajendran) കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും (Sachin Dev MLA) വിവാഹിതരാകുന്നു (Marriage). വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. 

ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ് ആര്യ. 

ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച സച്ചൻ ബാലുശ്ശേരിയിൽ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
നിലമ്പൂർ അങ്കത്തിൽ ആര് വാഴും? | Abgeoth Varghese | News Hour 25 May 2025
Read more