'നിലവിൽ ഫെൻസിങ്ങുണ്ട്, പക്ഷേ ഫെൻസോ ട്രഞ്ചുകളോ കൊണ്ട് കടുവാ ആക്രമണത്തെ ചെറുക്കാനാവില്ല'; ഇന്നുതന്നെ കൂട് സ്ഥാപിക്കുകയും കാട് വെട്ടാൻ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് നോർത്ത് വയനാട് DFO. പ്രദേശത്ത് കാട്ടാനകളുടെയും കടുവയുടെയും സാന്നിധ്യമുണ്ടെന്നും കാടും ജനവാസ മേഖലയും തമ്മിലെ അതിര് വ്യക്തമാകുന്ന നിലയിൽ അടിക്കാടുകൾ വെട്ടാനും മറ്റ് നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് നാട്ടുകാർ കത്ത് നൽകിയിരുന്നു.