
സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റ്. ശക്തമായ പൊടിക്കാറ്റ് ഉണ്ടായതോടെ പലയിടങ്ങളിലും യാത്രാ തടസ്സം ഉണ്ടായി. മൂന്ന് രാജ്യങ്ങളിലെയും അധികൃതർ റെഡ് അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. സൗദി അറേബ്യയുടെ മധ്യഭാഗത്ത് അൽഖസീം പ്രവിശ്യ അപൂർവ്വമായ 'വാൾ ഓഫ് ഡസ്റ്റ്' എന്ന പ്രതിഭാസത്തിനും സാക്ഷ്യം വഹിച്ചു.