
സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴകളിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മാറ്റം വരുത്തിയത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിലാണ് മാറ്റം. വലിപ്പത്തിനനുസരിച്ചും ആകെയുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചും സ്ഥാപനങ്ങളെ എ, ബി, സി എന്ന് തിരിച്ചാണ് നടപടി.