അവസാനത്തെ സ്റ്റേഷനായ ഖാസർ അൽ ഹുകും തുറന്നു, റിയാദ് മെട്രോ പദ്ധതി സമ്പൂര്‍ണം

അവസാനത്തെ സ്റ്റേഷനായ ഖാസർ അൽ ഹുകും തുറന്നു, റിയാദ് മെട്രോ പദ്ധതി സമ്പൂര്‍ണം

Published : Feb 26, 2025, 05:27 PM IST

മെട്രോ നെറ്റ് വർക്കിലെ നാല് പ്രധാന സ്റ്റേഷനുകളിലൊന്നായ ഖാസർ അൽ ഹുകും ആണ് തുറന്നത്.

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സംവിധാനമായ റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് രാവിലെ 6 മണിക്കാണ് സ്റ്റേഷൻ ഔദ്യോ​ഗികമായി തുറന്നു നൽകിയത്. മെട്രോ നെറ്റ് വർക്കിലെ നാല് പ്രധാന സ്റ്റേഷനുകളിലൊന്നായ ഖാസർ അൽ ഹുകും ആണ് തുറന്നത്. നഗരത്തിലെ ബസ് സർവീസുകളുമായി ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ഹബ്ബായിരിക്കും ഇപ്പോള്‍ തുറന്ന ഖാസർ അൽ ഹുകും സ്റ്റേഷനെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ പറഞ്ഞു. ന​ഗര ഹൃദയത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, പാലസുകൾ, ചരിത്രപരമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിൽ എത്തിച്ചേരാൻ ഈ സ്റ്റേഷൻ വളരെ സൗകര്യപ്രദമായിരിക്കും. പരമ്പരാ​ഗത, ആധുനിക ഘടകങ്ങൾ സമന്വയിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന സ്റ്റേഷന്റെ ആകെ വിസ്തൃതി ഏഴു ലെവലുകളിലായി 22,500 ചതുരശ്ര മീറ്ററും ആഴം 35 മീറ്ററുമാണ്. സ്റ്റേഷന് 17 എലവേറ്ററുകളും 46 എസ്കലേറ്ററുകളും ഉണ്ട്. കൂടാതെ, നിരവധി കടകളും തണൽ നിറഞ്ഞ ഉദ്യാനവും ഉണ്ട്. 

21:54ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
02:44അദ്‌ഭുത കാഴ്ചകളുമായി ദുബായ് ഗാർഡൻ ഗ്ലോ
23:16എന്താണ് 'ടെലി റോബോട്ടിക് സർജറി'? എങ്ങനെയാണ് അത് വിപ്ലവമാകുക; കാണാം ഗൾഫ് റൗണ്ടപ്പ്
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
13:03പണം കടം വാങ്ങിയും അവര്‍ ഷാര്‍ജയിലെത്തി; 101 പുസ്തകങ്ങളുമായി തിളങ്ങി പെണ്ണില്ലം
24:27പാട്ട്, നൃത്തം, ആഘോഷം; പ്രവാസികളുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സൗദി പൗരന്മാര്‍
03:00സ്വപ്നങ്ങൾ പങ്കുവെക്കുന്നത് അവയെ കൂടുതൽ ശക്തമാക്കുമെന്ന് Dear Big Ticket കാണിച്ചു തന്നു | Dear Big Ticket
02:42മകന്റെ പഠനത്തിനുള്ള വഴി തെളിഞ്ഞതിന്റെ സന്തോഷത്തിൽ വിനീത
03:21Dear Big Ticket Season 3-യി ഒരു വിജയിയായ അലെഹാന്ദ്രയ്ക്ക് അഭിനന്ദനങ്ങള്‍!
Read more