സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടുമെത്തി

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടുമെത്തി

Published : Feb 20, 2025, 03:36 PM IST

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ചൊവ്വാഴ്ചയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്.

റിയാദ്: സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ ചൊവ്വാഴ്ച മുതല്‍ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ചൊവ്വാഴ്ചയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്. എന്നാൽ, ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുമില്ല. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. എന്നാൽ, അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രിയാണോ സിം​ഗിൾ എൻട്രിയാണോ എന്നറിയാൻ സാധിക്കൂ.

01:58ഗള്‍ഫിലെ പരീക്ഷ റദ്ദാക്കിയ സിബിഎസ്‍ഇ നടപടി; ഫലം എങ്ങനെയെന്നതില്‍ ആശങ്ക?
02:07ഉത്പാദനവും വിതരണവും ഉറപ്പാക്കും; പെട്രോളിയം വിതരണം മുടങ്ങാതിരിക്കാൻ നടപടിയുമായി ജിസിസി
02:49ഭിന്നതകള്‍ മറന്ന് ഒന്നിക്കണം; അറബ് മുസ്ലീം രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍
02:59ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ഡ്രോണ്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍
03:09ഗൾഫിലെ CBSE പരീക്ഷ; നിർണായക ബോർഡ് യോഗം ഇന്ന് ചേരും
04:02പരീക്ഷകൾ ഇനി എന്ന്?, ഉപരിപഠനം എങ്ങനെ?; ആശങ്കയിൽ ഗൾഫിലെ CBSE വിദ്യാർത്ഥികൾ
01:23ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
02:24ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:2537 കോടിയിലധികം സമ്മാനത്തുക! ദുബായ് ബിഗ് ടിക്കറ്റ് ലോട്ടറി നിലമ്പൂര്‍ സ്വദേശി വിബീഷിന് | Big Ticket
Read more