മലയാളിയുടെ ആസക്തിയുടെയും വിരക്തിയുടെയും അതിന്റെ ക്ലൈമാക്സിൽ സംഭവിക്കുന്ന ജയപരാജയങ്ങളുടെയും സിനിമകൾ തീർത്ത സംവിധായകൻ
ഏഴരപ്പതിറ്റാണ്ട് നീളുന്ന ആയുസിന്റെ വെറും 22 വർഷങ്ങൾ... 1976ൽ പിറന്ന സ്വപ്നാടനം തൊട്ട് 1998ലെ ഇലവങ്കോട് ദേശം വരെയുള്ള 19 ചലച്ചിത്രങ്ങൾ... മലയാളത്തിന്റെ മാസ്റ്റർ ഫിലിം മേക്കറായി മാറാൻ കെ ജി ജോർജിന് അത്ര കാലമേ വേണ്ടി വന്നുള്ളൂ...