വലിയ പ്രതീക്ഷകളോടെ IFFK യിൽ സിനിമകൾ കാണാനെത്തിയ സിനിമാപ്രേമികൾക്ക്, കേന്ദ്രത്തിന്റെ സെൻസറിങ് കാരണം ചില ചിത്രങ്ങളുടെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടത് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ കണ്ട സിനിമകളിൽ പൊതുവിൽ സിറാത്ത് എന്ന വിദേശ സിനിമയാണ് മിക്ക പ്രേഷകർക്കരെയും അത്ഭുതപ്പെടുത്തിയത്.ക്വെന്റിൻ ടരാന്റിനോയുടെ പൾപ്പ് ഫിക്ഷൻ ക്ലാസിക്ക് സിനിമ വലിയ സ്‌ക്രീനിൽ കാണാൻ പറ്റിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരുമുണ്ട്. ഇക്കുറി IFFKയിൽ ജനപങ്കാളിത്തത്തിന് കുറവ് ഉണ്ടെന്ന അഭിപ്രായവുമുണ്ട്. ഇത്തവണ IFFK യിലെ സിനിമകളുടെ തിരഞ്ഞെടുപ്പിലെ ഉയർന്ന നിലവാരവും പ്രദർശനം ഒരുക്കുന്നതിലെ സംഘടനാമികവും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്