
ലോകം വീണ്ടും യുദ്ധഭീതിയുടെ നിഴലിലേക്ക് നീങ്ങുകയാണ്. ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ, ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചു. പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന്റെ പിന്നാലെയാണ് ഈ നിർണായക നീക്കം. തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള എല്ലാ സമുദ്ര ഗതാഗതവും യുഎസ് തടയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.