
മൈക്കല്‍ ജോർദാന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയുമൊക്കെ കാലുകളില്‍ ആ സ്വൂഷ് ലോഗോ പതിപ്പിച്ചവർ തങ്ങളുടെ ബ്രാൻഡിനെ കായികലോകത്തിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. ജസ്റ്റ് ഡു ഇറ്റ് എന്ന നൈക്കിയുടെ ടാഗ് ലൈൻ പരിചതമല്ലാത്തവര്‍ പോലും ചുരുക്കമാകാം. ആ നൈക്കിയിന്ന് വിപണിയില്‍, അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നൈക്കിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങളെന്തെല്ലാം?