
റയല്‍ ഈസ് ബാക്ക് എന്ന് തോന്നിപ്പിച്ച 90 മിനുറ്റുകളായിരുന്നു എല്‍ ക്ലാസിക്കോയിലേത്. ഹൻസി ഫ്ലിക്കിന്റെ കളരിയില്‍ പീക്ക് ചെയ്യുന്ന ബാഴ്സയെ കീഴടക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യമാണുള്ളത്. ക്യാമ്പ് നൗവില്‍ മുഴങ്ങിയത് റയലിന്റെ തിരിച്ചുവരവിന്റെ കാഹളമാണോയെന്ന്.