
എല്ലാ മനുഷ്യർക്കും അവരവരുടേതായ ചില ദിനചര്യകൾ ഉണ്ട്. അവയിൽ ഏതെങ്കിലും ഒക്കെ താളം തെറ്റിയാൽ പലരും അസ്വസ്ഥരാകാറുണ്ട്. പ്രത്യേകിച്ചും ഒരു ദിവസത്തിന്‍റെ തുടക്കമായ രാവിലെകളിലെ 'കൃത്യ'ങ്ങളുടെ ചിട്ട തെറ്റിയാല്‍ പലര്‍ക്കും പിന്നെ അന്നത്തെ ദിവസം 'ഒരു കണക്കാകും.' അത് ചിലപ്പോള്‍ രാവിലെ പത്രം വായിക്കുന്നതാകാം. അല്ലെങ്കില്‍ ഒരു ചായ കുടിക്കുന്നത്... അങ്ങനെ എന്തെങ്കിലും ആകാം. മനുഷ്യന്‍റെ ദിനചര്യകളുടെ കാര്യമിങ്ങനെയാണെങ്കില്‍ മനുഷ്യനോടൊപ്പം ജീവിക്കുന്ന ജീവികളിലും ഇതിന്‍റെ ചില ഗുണങ്ങള്‍ ലഭിക്കാതിരിക്കില്ല. അതെ പറഞ്ഞ് വരുന്നത് നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും നമ്മളുടേത് പോലെ തന്നെ ചില ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ്.
ചിലർക്ക് ഉറങ്ങാൻ ചിലപ്പോൾ പ്രത്യേക ഇടങ്ങൾ വേണമായിരിക്കും മറ്റ് ചിലതിന് പ്രിയപ്പെട്ട ചില കളിപ്പാട്ടങ്ങൾ കാണുമായിരിക്കും അല്ലെങ്കിൽ ഭക്ഷണ കാര്യത്തിൽ എന്തെങ്കിലും നിർബന്ധങ്ങൾ..... എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി 'ബിന്ദി' എന്നറിയപ്പെടുന്ന ഒരു വളർത്ത് നായയ്ക്ക് ഒരു പ്രത്യേക ഇഷ്ടമാണുള്ളത്. ബിന്ദിയ്ക്കിഷ്ടം വാർത്തകളാണ്. എല്ലാ ദിവസവും രാവിലെ ടെലിവിഷനിൽ വാർത്ത കാണണമെന്നത് ബിന്ദിയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണെന്ന് അതിന്‍റെ ഉടമസ്ഥന്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ...: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ
കൂടുതല്‍ വായനയ്ക്ക്: ഒറ്റയാത്ര, ലിസ ഫത്തോഫറിന് ലോക റെക്കോര്‍ഡ് ഒന്നും രണ്ടുമല്ല പത്ത്!
തങ്ങളുടെ നായക്കുട്ടിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി ആരംഭിച്ച bindisbucketlist എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ബിന്ദിയുടെ ഈ അപൂർവ്വ സ്വഭാവത്തെ കുറിച്ച് ഉടമസ്ഥന്‍ ആദ്യമായി പറഞ്ഞത്. എല്ലാ ദിവസവും രാവിലെ നായക്കുട്ടി മുടങ്ങാതെ chch tv യുടെ മോർണിംഗ് ന്യൂസ് കാണുന്നതിന്‍റെ വീഡിയോയും ഇവർ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. വീഡിയോ വൈറൽ ആയതോടെ chch tv അധികൃതരും ബിന്ദിയുടെ വാർത്താ പ്രേമത്തെ കുറിച്ച് അറിഞ്ഞു. അതോടെ തങ്ങളുടെ വാർത്താപരിപാടിയിൽ അതിഥിയായും അവർ ബിന്ദിയെ ക്ഷണിച്ചു. ഇപ്പോൾ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ബിന്ദിക്കുള്ളത്. ഇത്തരത്തിൽ ഒരു സ്വഭാവമുള്ള നായക്കുട്ടിയെ ഇതാദ്യമായാണ് കാണുന്നതെന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും എഴുതിയത്. ലോകത്തിലെ ഏറ്റവും പൊതു വിജ്ഞാനമുള്ള നായ ബിന്ദി ആയിരിക്കുമെന്നും ചിലർ തമാശയായി കുറിച്ചു. എന്തായാലും ബിന്ദിയുടെ ഈ സ്വഭാവം തങ്ങളെയും വാർത്ത കാണുന്നവരാക്കി മാറ്റിയെന്നാണ് ബിന്ദിയുടെ ഉടമസ്ഥർ അവകാശപ്പെടുന്നത്.
കൂടുതല്‍ വായിക്കാന്‍: ഒരു കിലോ നെയ്യിന് 600 ബില്യണ്‍ പാക് രൂപ; 'എയറി'ലായി ഇമ്രാന്‍ ഖാന്‍