
മുതലകള്‍ അപകടകാരികളായ ജീവികളാണ്. ഒരു ജീവിയെ കിട്ടിയാല്‍ നിമിഷ നേരം കൊണ്ട് തന്നെ വയറ്റിലാക്കാന്‍ അവയ്ക്ക് കഴിയും. മുതലയുടെ വായിക്കകത്ത് പെട്ട് കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ല. തീര്‍ന്നെന്ന് തന്നെ കൂട്ടിയാല്‍ മതി. എന്നാല്‍, ഒരു കൂട്ടം മുതലകള്‍ക്ക് നടുവിലകപ്പെട്ടാലോ? അത്തരത്തില്‍ ഒരാള്‍ മുതലകള്‍ക്ക് നടുവില്‍ പെട്ട് കിടക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം
@ViciousVideos ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഫാം ഹൌസ് എന്ന് തോന്നിക്കുന്ന സ്ഥലമാണ് വീഡിയോയില്‍ ഉള്ളത്, സമീപത്തായി വിശാലമായ ഒരു കുളവും വീഡിയോയില്‍ കാണാം. കുളത്തില്‍ നിന്ന് കരയ്ക്ക് കയറിയ പത്തിരുപത് മുതലകള്‍ ഒരു മനുഷ്യന്‍റെ ചുറ്റും കുടന്ന് ഇരയ്ക്ക് വേണ്ടി മല്ലിടുകയാണ്. മുതല കൂട്ടത്തിന് ഏതാണ്ട് നടുവിലായുള്ള ഏണിയില്‍ കയറിയ അയാള്‍ സമീപത്തെ ഒറ്റത്തടിയാ മരത്തില്‍ ഒരു കാലും കൈയും പിണച്ച് വച്ച് മുതലക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു.
കൂടുതല്‍ വായിക്കാന്‍: ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത് ?
ഒരു കാല്‍ ഏണിയിലും മറ്റേക്കാല്‍ മരത്തിലും ചുറ്റി ഏറെ ഭയപ്പാടോടെയാണ് അയാള്‍ നില്‍ക്കുന്നത്. ഇതിനിടെ താഴെയുള്ള മുതലകള്‍ ഇയാളെ മറിച്ചിടാനുള്ള ശ്രമങ്ങളും നടത്തുന്നു. സെക്കന്‍റുകള്‍ മാത്രമുള്ള വീഡിയോയില്‍ സംഭവം എവിടെയാണെന്നോ എപ്പോള്‍ നടന്നതെന്നോ പറയുന്നില്ല. സംഭവം എന്തായാലും ആളുകളുടെ ഉള്ളുലച്ചു. ഒരു ഉപഭോക്താവ് എഴുതി,' എനിക്ക് അയാളുടെ ഭയം ഇവിടെ നിന്ന് മണക്കാൻ കഴിയും... ഇന്നലത്തെ ടാക്കോ ബെൽ ലുല്സ് പോലെ മണക്കുന്നു.' ഇയാള്‍ എങ്ങനെ ഈ ദുരവസ്ഥയില്‍ ചെന്ന് പെട്ടെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. പലര്‍ക്കും അറിയേണ്ടിയിരുന്നത് അയാള്‍ക്ക് എന്ത് സംഭവിച്ചെന്നായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് 41 ലക്ഷം രൂപ; ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് താലിബാൻ സംഘടനയുടെ സഹായം