അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി (എആർസിഎസ്) പ്രസിഡന്‍റ് മൗലവി മതിയുൾ ഹഖ് ഖാലിസ്, കാബൂളിലെ തുർക്കി അംബാസഡർ സിഹാദ് എർഗിനേയ്‌ക്കാണ് സഹായ ധനം നല്‍കിയത്. പണം ഒരു പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു കൈമാറിയത്.

ഫെബ്രുവരി ആറാം തിയതിയില്‍ രാജ്യത്തെ നിശ്ചലമാക്കിയ ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സഹായം പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടുന്നതിനായി മെഡിക്കല്‍ സംഘത്തെ തുര്‍ക്കിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുര്‍ക്കിയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാന്‍ നടത്തുന്ന സഹായ സംഘടന നല്‍കിയ സഹായം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായി. തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് 50,000 ഡോളറാണ് (ഏതാണ്ട് 41 ലക്ഷത്തിലധികം രൂപ) താലിബാന്‍ നടത്തുന്ന സഹായ സംഘടന സംഭാവന ചെയ്തത്. 

യുഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചർച്ചകൾക്കായി ഖത്തറിലെത്തിയ അഫ്ഗാനിസ്ഥാന്‍ സംഘാംഗം അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി (എആർസിഎസ്) പ്രസിഡന്‍റ് മൗലവി മതിയുൾ ഹഖ് ഖാലിസ്, കാബൂളിലെ തുർക്കി അംബാസഡർ സിഹാദ് എർഗിനേയ്‌ക്കാണ് സഹായ ധനം നല്‍കിയത്. പണം ഒരു പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു കൈമാറിയത്. പണം കൈമാറുന്ന ചിത്രം ട്വിറ്റര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം വൈറലായിത്. 

Scroll to load tweet…

കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം 

അഫ്ഗാനിസ്ഥാനിലെ ഒരു എനർജി ഡ്രിങ്ക് ബ്രാൻഡിന്‍റെ പരസ്യം പതിച്ച പ്ലാസ്റ്റിക് ബാഗിൽ 4.5 ദശലക്ഷം അഫ്ഗാനി ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനോട് അനുകമ്പയും സൗഹൃദവുമുള്ള രാജ്യമാണ് തുർക്കി. അത് പ്രയാസകരമായ സാഹചര്യങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ എപ്പോഴും സഹായിക്കുകയും സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നുവെന്ന് ഖാലിസ് പറഞ്ഞു. 2021 ലാണ് മൗലവി മതിയുൾ ഹഖ് ഖാലിസ്, അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്. ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയിലും സിറിയയിലുമായി ഏതാണ്ട് 41,000 ലധികം പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ താലിബാന്‍ സര്‍ക്കാര്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം താലിബാന്‍, തുര്‍ക്കിക്ക് 1,10,000 ഡോളറിന്‍റെയും (90 ലത്തിലധികം രൂപ) സിറിയയ്ക്ക് 55,000 ഡോളറിന്‍റെയും (45 ലക്ഷത്തിലധികം രൂപ) ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി തങ്ങളുടെ ആശ്വാസ ധനം കൈമാറിയത്. 

കൂടുതല്‍ വായനയ്ക്ക്: വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ട കലാസൃഷ്ടികള്‍ 'പ്രത്യേക പരാതി'യുടെ അടിസ്ഥാനത്തില്‍ ചിത്രകാരിക്ക് തിരികെ കിട്ടി