'കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ തന്നെ കുഴികുഴിച്ച് സംസ്കരിച്ചേക്ക്, അസ്ഥി ഭാരതപ്പുഴയിലൊഴുക്കാം'; എഫ്-35നെ ട്രോളി സോഷ്യൽമീഡിയ

Published : Jul 02, 2025, 02:12 AM IST
f-35 troll

Synopsis

മോഹൻലാലും ശോഭനയും പപ്പുവും ജ​ഗദീഷും മണിയൻപിള്ള രാജുവും തകർത്തഭിനയിച്ച് ചിരിപ്പിച്ച സീനുമായി എഫ്-35നെ കൂട്ടിച്ചേർത്താണ് തമാശ വീഡിയോ.

തിരുവനന്തപുരം: സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനം എഫ്-35നെ ട്രോളി സോഷ്യൽമീഡിയ. ഏറെ ദിവസം കഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് വിമാനം മടക്കിക്കൊണ്ടുപോകാൻ കഴിയാതിരുന്നതോടെയാണ് ട്രോളന്മാർ രം​ഗത്തെത്തിയത്. 

ഏറെ പ്രശസ്തമായ പ്രിയദർശൻ ചിത്രം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ റോഡ് റോളറുമായി കൂട്ടിച്ചേർത്താണ് രസകരമായ വീഡിയോ നിർമിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും പപ്പുവും ജ​ഗദീഷും മണിയൻപിള്ള രാജുവും തകർത്തഭിനയിച്ച് ചിരിപ്പിച്ച സീനുമായി എഫ്-35നെ കൂട്ടിച്ചേർത്താണ് തമാശ വീഡിയോ. നിരവധിപേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും.

 

PREV
Read more Articles on
click me!

Recommended Stories

ഭീകര ബോറിംഗ്, ജോലി ഉപേക്ഷിക്കുന്നുവെന്ന് ജെൻ സി; അഭിനന്ദനവും വിമർശനവും, വീഡിയോ വൈറൽ
തെരുവിൽ കഴിയുന്നവർക്ക് മദ്യവും വെട്ടുകത്തിയും വിതരണം ചെയ്ത് ഇൻഫ്ലുവൻസർ; സംരക്ഷണത്തിനെന്ന് വാദം, വിവാദം