ഉച്ചയ്ക്ക് കിടന്ന് നന്നായൊന്ന് ഉറങ്ങി, രാവിലെ ആയെന്ന് കരുതി രാത്രിയിൽ സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ

Published : Feb 04, 2026, 02:27 PM IST
Afternoon nap confuses children and prepare for school at night

Synopsis

ഉച്ചയുറക്കം കഴിഞ്ഞ് വൈകുന്നേരം 7 മണിക്ക് ഉണർന്ന ഒരു സ്കൂൾ കുട്ടി, രാവിലെയാണെന്ന് തെറ്റിദ്ധരിച്ച് യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയി. കുട്ടിയുടെ ഗൗരവത്തോടെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും കാഴ്ചക്കാരിൽ ചിരി പടർത്തുകയും ചെയ്തു.

 

ചില ഉച്ചയുറക്കങ്ങൾ നമ്മുടെ സ്ഥലകാല ബോധത്തെ പോലും ചിലപ്പോൾ ബാധിക്കാറുണ്ട്. പലപ്പോഴും നേരം വെളുത്തെന്ന് കരുതി. ഇത്തരം ഉച്ചയുറക്കൾക്കിടെ രാത്രികളിൽ നമ്മൾ ഞെട്ടി ഉണരും. എന്നാൽ അല്പ നേരത്തെ അമ്പരപ്പ് മാറി യാഥാർത്ഥ്യത്തിലേക്ക് നാം തിരിച്ചെത്തുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോയിൽ ഒരു സ്കൂൾ കുട്ടി സമാനമായൊരു അനുഭവത്തിനൊടുവിൽ സ്കൂളിലേക്ക് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഉച്ചയുറക്കത്തിൽ നഷ്ടപ്പെട്ട സമയബോധം

നീണ്ടൊരു ഉറക്കത്തിന് ശേഷം വൈകുന്നേരം 7 മണിയോടെയാണ് കുട്ടി ഉണർന്നത്. പിന്നാലെ രാവിലെ ഏഴ് മണിയെന്ന് കരുതിയ അവൻ സ്കൂൾ യൂണിഫോം ധരിച്ച് ബാഗും ചുമന്ന് ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് നടന്നു. സമയബോധം നഷ്ടപ്പെട്ടതായിരുന്നു അവന് സംഭവിച്ചത്. സംഗതി എന്തായാലും അവൻറെ യാത്ര വീഡിയോയിൽ ചിത്രീകരിച്ച ഗ്രാമത്തിലെ യുവാക്കൾ അത് ചൂറാടാതെ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു. പിന്നാലെ വീഡിയോ വൈറലായി. ഈ വീഡിയോയെ വൈറലാക്കിയത് കുട്ടിയുടെ ഗൗരവവും ദൃഢനിശ്ചയവുമാണ്. രാവിലെയാണെന്ന് കരുതി, അവൻ എല്ലാ ദിവസത്തെയും പോലെ കുളിച്ച് യൂണിഫോം ധരിച്ച് ബാഗുമായി സ്കൂളിലേക്ക് വച്ച് പിടിക്കുകയായിരുന്നു. കാഴ്ച കണ്ട ചിലർ കുട്ടിയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിക്കാതെ സ്കൂളിലേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം.

 

 

ചിരിച്ച് മറി‌‌‌ഞ്ഞ് നെറ്റിസെന്‍സ്

വീഡിയോ വൈറലായതോടെ കാഴ്ചക്കാർക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ ചിരിക്കുന്ന ഇമോജികൾ പങ്കുവച്ചു. മറ്റ് ചിലർ തങ്ങൾക്ക് കുട്ടിക്കാലത്തുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടിയുടെ അച്ചടക്കത്തെ പ്രശംസിക്കുന്ന കുറിപ്പുകളും പിന്നാലെ വന്നു. മുന്‍കൂട്ടി പ്ലാൻ ചെയ്യാത്ത ഇത്തരം കാര്യങ്ങളാണ് യഥാർത്ഥത്തിൽ പങ്കുവയ്ക്കപ്പെടേണ്ടതെന്നും എന്നാൽ ഇന്ന് എല്ലാം കൃത്രിമമാണെന്നും ഒരു കാഴ്ചക്കാരൻ എഴുതി. കൃത്യസമയത്ത് വീഡിയോ പകർത്തിയ ഗ്രാമത്തിലെ യുവാക്കളെ ചിലർ അഭിനന്ദിക്കാനും മറന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

സെൽഫിക്ക് വേണ്ടി കിടന്നത് റോഡിന്‍റെ നടുവിൽ, ദമ്പതികൾക്കെതിരെ നടപടി വേണമെന്ന് നെറ്റിസെന്‍സ്; വീഡിയോ
പുതിയ വന്ദേഭാരത്, പഴയ ശീലം; ബീഹാറിൽ ഉദ്ഘാടനത്തിന് പിന്നാലെ ടിക്കറ്റില്ലാതെ കയറി യാത്രക്കാർ, സംഘർഷം; വീഡിയോ