ആരാണ് പോളും കാര്‍ലോയും? വീണ്ടും ചര്‍ച്ചയായി കനഡയിലെ കൊലയാളി കുടുംബം

By Web TeamFirst Published Jun 1, 2023, 1:43 PM IST
Highlights


വിവാഹ രാത്രിയില്‍ തന്നെ മഹാഫിയെ വെട്ടിമുറിച്ച് അവളുടെ ശരീരഭാഗങ്ങൾ കോൺക്രീറ്റിൽ നിക്ഷേപിച്ച് ഇരുവരും കടലില്‍ തള്ളുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മത്സ്യബന്ധനത്തിന് പോയ ഒരു അച്ഛനും മകനും ചേർന്നാണ് മഹാഫിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.


ചാള്‍സ് ശോഭാരാജിനെ അറിയാത്ത ഇന്ത്യക്കാര്‍ തുലോം കുറവായിരിക്കും. ഇടപെട്ടിരുന്ന മേഖലകളില്‍ അയാള്‍ നേടിയ കുപ്രശസ്തിയാണ് ഇതിന് കാരണവും. എന്നാല്‍, പോൾ ബെർണാഡോയെയും കാർല ഹോമോൽക്കയെയും ഇന്ത്യക്കാര്‍ക്ക് അറിയണമെന്നില്ല. കാനഡയില്‍ കുപ്രശസ്തരാണ് ഇരുവരും. മാർഗോട്ട് റോബിയും റയാൻ ഗോസ്‌ലിംഗും അഭിനയിക്കുന്ന 'ബാർബി' എന്ന സിനിമ പുറത്തിറങ്ങാന്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടെയാണ് 'ബാര്‍ബി' വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. 2021-ൽ പുറത്തിറങ്ങിയ കെൻ ആൻഡ് ബാർബി കില്ലേഴ്‌സ്: ദി ലോസ്റ്റ് മർഡർ ടേപ്‌സ് (Ken and Barbie Killers: The Lost Murder Tapes) എന്ന സീരീസില്‍, '80 കളില്‍ പോൾ ബെർണാഡോയും കാർല ഹോമോൽക്കയും ചേർന്ന് തങ്ങളുടെ ജീവിതത്തില്‍ ചെയ്തു കൂട്ടിയ ക്രൂരതകളുടെ കഥ പറയുന്നു. 

നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു ബിസിനസുകാരനായിരുന്നു പോള്‍ ബെര്‍ൺണാഡേ. അതേ സമയം അയാള്‍ സ്ത്രീകളെ അമിതവും ക്രൂരവുമായ ഒരു ആവേശത്തോടെയായിരുന്നു സമീപിച്ചിരുന്നത്. വളരെ വേഗം സ്ത്രീകളെ പറഞ്ഞ് തന്‍റെ വശത്താക്കാന്‍ പോളിനുണ്ടായിരുന്ന പ്രാവീണ്യം ഏറെ പ്രശസ്തമായിരുന്നു. പോളും കാര്‍ലയും ചേര്‍ന്ന് ആദ്യത്തെ കൊലപാതകം നടത്തുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല. കാർല ഹോമോൽക്കയുടെ സഹോദരി ടാമിയായിരുന്നു ഇരുവരുടെയും ആദ്യത്തെ ഇര.  1987-ലാണ് പോൾ ബെർണാഡോയും കാർല ഹോമോൽക്കയും ആദ്യമായി പരിചയപ്പെടുന്നത്. 1990-ലെ ക്രിസ്മസ് തലേന്ന് ഇരുവരും ചേര്‍ന്ന് ടോമിയെ അതിക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് തങ്ങളുടെ പാനീയത്തില്‍ സ്ലീപ്പിംഗ് ടാബ്‌ലെറ്റുകൾ ഇടാന്‍ 15 വയസുകാരിയായിരുന്ന ടോമിയോട് ആവശ്യപ്പെട്ടത് സഹോദരി കാര്‍ല തന്നെയായിരുന്നു. 

തുടര്‍ന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ബെർണാഡോ ആ 15 -കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ സമയമത്രയും അനസ്‌തേഷ്യയായ ഹാലോതെനിൽ നനച്ച തൂവാല കൊണ്ട് ടാമിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചതും കാര്‍ലയായിരുന്നു. പിന്നാലെ ഛര്‍ദ്ദിക്കിടെ ശ്വാസം മുട്ടി ടോമി മരിച്ചു. പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ കാര്‍ല, സഹോദരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് തന്നെ നിർബന്ധിച്ചതായി കോടതിയിൽ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതി മരണം അപകടം മൂലമാണെന്ന് വിധിച്ചു. 1991 ലാണ് ഇരുവരും വിവാഹിതരാകുന്നത്.  1991 ജൂൺ 29-ന് ഇരുവരും വിവാഹിതരായ അന്ന് രാത്രി തന്നെ ഇരുവരും ചേര്‍ന്ന് 14 വയസ്സുള്ള മഹാഫിയെ തട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് മഹാഫിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ബെർണാഡോ പിന്നീട് ആ കുട്ടിയെയും കൊലപ്പെടുത്തി. 

ഷെര്‍പ്പകള്‍ രാജ്യം വിടുന്നു, പത്ത് പതിനഞ്ച് വര്‍ഷത്തിന് ശേഷം എവറസ്റ്റ് കയറാന്‍ ഷെര്‍പ്പകളുണ്ടാകില്ല; കാമി റീത

വിവാഹ രാത്രിയില്‍ തന്നെ മഹാഫിയെ വെട്ടിമുറിച്ച് അവളുടെ ശരീരഭാഗങ്ങൾ കോൺക്രീറ്റിൽ നിക്ഷേപിച്ച് കടലില്‍ തള്ളുകയായിരുന്നു.  ദിവസങ്ങള്‍ക്ക് ശേഷം മത്സ്യബന്ധനത്തിന് പോയ ഒരു അച്ഛനും മകനും ചേർന്നാണ് മഹാഫിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ ബെർണാഡോ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഹോമോൽക്ക കോടതിയിൽ മൊഴി നല്‍കിയിരുന്നു.  ഇരുവരുടെയും വിഷലിപ്തമായ ബന്ധത്തില്‍ ഹോമോൽക്ക ഉത്സാഹിയായ അടിമയായും ബെർണാർഡോ അധിക്ഷേപിക്കുന്ന യജമാനനായുമാണ് കാണപ്പെട്ടിരുന്നതെന്ന് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ല ഹോമോൽക്ക എന്ന തന്‍റെ ഭാര്യയുടെ അറിവോടെയും സഹായത്തോടെയുമാണ് പോള്‍ ബെര്‍ണാഡോ പെണ്‍കുട്ടികളെ തട്ടികൊണ്ടുവന്ന് ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയിരുന്നത്. 

പിന്നീട് ഈ കൊലപാതകങ്ങള്‍ കോടതിക്ക് മുന്നിലെത്തിയപ്പോള്‍ പോളിനെതിരെ തെളിവ് നല്‍കിയാല്‍ 12 വര്‍ഷത്തെ തടവില്‍ ശിക്ഷ ഒതുക്കാമെന്ന് പ്രോസിക്യൂഷന്‍ കാര്‍ലോയ്ക്ക് മുന്നില്‍ ഉപോധിവച്ചു. ഇതേ തുടര്‍ന്നാണ് കാര്‍ല തന്‍റെയും ഭര്‍ത്താവിന്‍റെയും കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞതും 12 വര്‍ഷത്തെ തടവ് ശിക്ഷ ഏറ്റ് വാങ്ങിയതും. ഒടുവില്‍ 2005 ജൂലൈ 4-ന് കാര്‍ല ഹോമോൽക തന്‍റെ 12 വർഷത്തെ തടവ് പൂർത്തിയാക്കി 35 മത്തെ വയസില്‍ ജയില്‍ മോചിതയായി. പിന്നാലെ പുനര്‍വിവാഹം ചെയ്ത കാര്‍ല ഇന്ന് മൂന്ന് കുട്ടികളുടെ അമ്മയായി കാനഡയിലെ ക്യൂബെക്കില്‍ താമസിക്കുന്നു. വിചാരണ വേളയില്‍  1987 മെയ് മുതൽ 1991 ഏപ്രിൽ വരെ 14 സ്ത്രീകളെ താന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോൾ ബെർണാഡോ കുറ്റം ഏറ്റു. പിന്നാലെ 25 വര്‍ഷത്തെ കഠിന തടവിന് പോള്‍ ബര്‍ണാഡോ ജയിലില്‍ അടയ്ക്കപ്പെട്ടു. 2021-ൽ, മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും പോളിന് പരോൾ നിഷേധിക്കപ്പെട്ടുവെന്നതാണ് അയാളെ കുറിച്ച് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. 

'22 -ലധികം കളിക്കാര്‍ കളിക്കുന്നു, ഞങ്ങള്‍ 2423 കോണ്ടം വിറ്റു'; ഐപിഎല്‍ മത്സരം 'റാഞ്ചി' സ്വിഗ്ഗിയുടെ ട്വീറ്റ്

click me!