പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

Published : Dec 11, 2025, 09:36 AM IST
 Veda

Synopsis

100 മീറ്റർ നീന്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി രത്‌നഗിരിയിൽ നിന്നുള്ള ഒരു വയസും 9 മാസവും പ്രായമുള്ള വേദ പരേഷ്. 11 മാസത്തെ പരിശീലനത്തിലൂടെ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സി’ല്‍ ഇടംപിടിച്ചു ഈ കൊച്ചുമിടുക്കി.

ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. 25 മീറ്റർ നീളമുള്ള പൂളിൽ നാല് ലാപ്പുകൾ ഉൾപ്പെടുന്ന ദൂരം വേദ പൂർത്തിയാക്കിയത് 10 മിനിറ്റും 8 സെക്കൻഡും കൊണ്ടാണ്.

പ്രാദേശിക മുനിസിപ്പൽ നീന്തൽ കുളത്തിൽ ചേട്ടൻ പരിശീലിക്കുന്നതിനോടൊപ്പം വേദയുടെയും നീന്തൽ യാത്ര ആരംഭിക്കുകയായിരുന്നു. കോച്ച് മഹേഷ് മിൽകെയുടെയും ഭാര്യ ഗൗരി മിൽകെയുടെയും മേൽനോട്ടത്തിൽ ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ പരിശീലനം തുടങ്ങി. ഈ വലിയ നേട്ടം കയ്യെത്തി പിടിച്ചത് വെറും 11 മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആത്മവിശ്വാസത്തോടെ വേദ വെള്ളത്തിലേക്ക് ഊളിയിടുന്നതും അനായാസം ഓരോ ലാപ്പും പൂർത്തിയാക്കുന്നതും കാണാം.

 

 

എന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസ് സമയം കഴിഞ്ഞാലും അനുവാദം ചോദിക്കാതെ ഇറങ്ങാനാവില്ല, ജീവനക്കാരന് താക്കീത്; പോസ്റ്റ്
മുൻ ജീവനക്കാരനിൽ നിന്ന് 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് കമ്പനി; എന്ത് ചെയ്യാനാകുമെന്ന് പോസ്റ്റ്