പുനർവിവാഹത്തിന് തന്‍റെ സമ്പാദ്യം മോഷ്ടിച്ച അച്ഛനെതിരെ കേസ് കൊടുത്ത് 10 വയസുകാരൻ; മൊത്തം തുകയും തിരികെ നൽകാൻ കോടതി

Published : Feb 27, 2026, 10:00 AM IST
chinese boy with red envelope

Synopsis

പുനഃവിവാഹത്തിനായി അച്ഛൻ തന്‍റെ സമ്പാദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് 10 വയസുകാരൻ കേസ് നൽകി. വിവാഹമോചിതനായ അച്ഛൻ, മകന്‍റെ പേരിൽ നിക്ഷേപിച്ച 80,000 യുവാൻ അനുമതിയില്ലാതെ പിൻവലിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, പണം പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിട്ടു.

വിവാഹ മോചനം നേടിയ അച്ഛൻ, പുനഃവിവാഹത്തിനായി ആദ്യ ഭാര്യയിലുണ്ടായ മകന് പലപ്പോഴായി ലഭിച്ച സമ്മാനത്തുക മോഷ്ടിച്ചെന്ന വിചിത്രമായ കേസ് ചൈനീസ് കോടതിയിലെത്തി. താൻ സൂക്ഷിച്ച് വച്ച 80,000 യുവാൻ (ഏതാണ്ട് 10,63,370 ഇന്ത്യൻ രൂപ) അച്ഛന്‍ തന്‍റെ പുനഃവിവാഹത്തിനായി എടുത്തെന്ന് കേസ് കൊടുത്ത് 10 വയസുകാരനായ മകനായിരുന്നു. വിചിത്രമായ കേസിൽ മകന്‍റെ സമ്പാദ്യം മുഴുവനും തിരികെ കൊടുക്കാൻ കോടതി അച്ഛനോട് ആവശ്യപ്പെട്ടു.

അച്ഛനെതിരെ മകന്‍റെ കേസ്

വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിൽ നിന്നുള്ള 10 വയസ്സുള്ള ആൺകുട്ടി സിയാവോഹുയ് ആണ് തന്‍റെ അച്ഛനെതിരെ കേസ് കൊടുത്തത്. രണ്ട് വർഷം മുമ്പ് മാതാപിതാക്കൾ വിവാഹമോചനം നേടിയതിന് ശേഷം സിയാവോഹുയ് അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. പുതുവത്സരാഘോഷങ്ങൾക്കും മറ്റും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക സിയാവോഹുയ് സൂക്ഷിച്ച് വയ്ക്കും. അത് ഏതാണ്ട് 10,63,370 രൂപയോളം വരും. ഈ തുക അച്ഛന്‍റെ സഹായത്തോടെ അവന്‍ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിനിടെയാണ് സിയാവോഹുയിയുടെ അച്ഛന്‍ രണ്ടാം വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത്. ഈ സമയം അദ്ദേഹം അവനെ അവന്‍റെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയച്ചു.

പണം ആവശ്യപ്പെട്ട് മകൻ

പുനഃർവിവാഹത്തിന്‍റെ സമയമടുത്തപ്പോൾ സുയാവോഹുയിയോട് അനുമതി ചോദിക്കാതെ അദ്ദേഹം അവന്‍റെ പേരിൽ നിക്ഷേപിച്ച പണം പലിശ അടക്കം ചേർത്ത് 82,750 യുവാൻ (ഏതാണ്ട് 11,00,143 ഇന്ത്യൻ രൂപ) പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് അദ്ദേഹം പുനഃർവിവാഹം ചെയ്തു. ഇതറി‌ഞ്ഞ സുയാവോഹുയി അച്ഛനോട് തന്‍റെ സംമ്പാദ്യം തിരികെ ചോദിച്ചു. എന്നാൽ. അദ്ദേഹം അത് കൊടുക്കാൻ തയ്യാറായില്ല. മകന് ലഭിച്ച സമ്മാനത്തുക തന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. പ്രായപൂർത്തിയാകുമ്പോൾ പണം തിരികെത്തരാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് അച്ഛനെതിരെ കേസിന് പോകാൻ 10 വയസുള്ള സുയാവോഹുയി തീരുമാനിച്ചത്. എന്നാൽ. കുട്ടിയുടെ അമ്മയാണ് മകനെ കേസിന് പോകാൻ പ്രേരിപ്പിച്ചതെന്ന് അച്ഛൻ ആരോപിച്ചു.

കുട്ടിയുടെ സമ്പാദ്യം കുട്ടിക്ക്

കേസിനിടെ സമ്മാനത്തുക സുയാവോഹുയിയുടെ സ്വകാര്യ സ്വത്താണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. അച്ഛനാണെങ്കിലും മകന്‍റെ സമ്പാദ്യം അനുമതിയില്ലാതെ പിന്‍വലിക്കുകയും സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തത് സ്വത്തവകാശം ലംഘിനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുതലും പലിശയും ഉൾപ്പെടെ 82,750 യുവാനും സുയാവോഹുയിയ്ക്ക് തിരികെ കൊടുക്കാനും കോടതി ഉത്തരവിട്ടു. ചൈനീസ് നിയമപ്രകാരം കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനത്തുക പ്രായപൂർത്തിയാകുന്നത് വരെ സൂക്ഷിക്കാൻ അച്ഛനമ്മമാർക്ക് അധികാരമുണ്ടെങ്കിലും അത് കുട്ടികളുടെ ആവശ്യങ്ങൾക്ക് മാത്രമായിരിക്കണമെന്നും നിർദ്ദേശിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ആ വാക്കുകൾ വേദനിപ്പിക്കുന്നു, അനിൽ പനച്ചൂരാന് അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയില്ലായിരിക്കാം'; ഭാര്യ മായ പനച്ചൂരാൻ
കുട്ടിക്കുരങ്ങൻ ‘പഞ്ചും’ പൊലീസിന്റെ ബോധവൽക്കരണവും; 112 ഹെൽപ്പ്‌ലൈൻ ജനകീയമാക്കാൻ പൊലീസ്