ബി ടെക് വിദ്യാർത്ഥിയുടെ അടുത്ത 10 വർഷത്തെ പ്ലാൻ വൈറൽ, രസകരമായ കമന്റുകളുമായി നെറ്റിസൺസ്

Published : Sep 10, 2025, 01:28 PM IST
viral

Synopsis

ഒരു ഡയറിയിൽ പേന കൊണ്ടാണ് യുവാവ് തന്റെ ഈ വിപുലമായ പ്ലാനുകൾ എഴുതിയിരിക്കുന്നത്. ഉറക്കം, ജോലി, പഠനം, സമ്പാദ്യം, ഭക്ഷണം, വ്യായാമം തുടങ്ങി സകല കാര്യങ്ങളും ഈ പ്ലാനിൽ കാണാം.

നമ്മളെല്ലാം ഒരുകാലത്ത് ഏതെങ്കിലും തരത്തിൽ നമ്മുടെ ഭാവി പ്ലാൻ ചെയ്തിട്ടുണ്ടാവും. എന്നാൽ, ഈ വൈറലായ പോസ്റ്റിൽ പറയുന്നതുപോലെ ഒരു പ്ലാനിം​ഗ് നടത്തിയിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. തന്റെ റൂംമേറ്റിന്റെ അടുത്ത 10 വർഷത്തേക്കുള്ള പ്ലാൻ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഒരു യുവാവ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബിടെക്കിന് പഠിക്കുന്ന വിദ്യാർത്ഥി 2025 മുതൽ 2035 വരെയുള്ള പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.

ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യില്ല, ധനികയായ പെൺകുട്ടിയെ വിവാഹം കഴിക്കുക, ഒരൊറ്റ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, നന്നായി ജോലി ചെയ്യുക, ജിമ്മിൽ പോകുക, റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിക്കുക, 20 രാജ്യങ്ങളിലേക്കെങ്കിലും യാത്ര ചെയ്യുക, കൂടുതൽ പഠിക്കുക തുടങ്ങിയ കാര്യങ്ങളാണ് യുവാവ് കുറിച്ചിരിക്കുന്നത്.

ഒരു ഡയറിയിൽ പേന കൊണ്ടാണ് യുവാവ് തന്റെ ഈ വിപുലമായ പ്ലാനുകൾ എഴുതിയിരിക്കുന്നത്. ഉറക്കം, ജോലി, പഠനം, സമ്പാദ്യം, ഭക്ഷണം, വ്യായാമം തുടങ്ങി സകല കാര്യങ്ങളും ഈ പ്ലാനിൽ കാണാം. വളരെ പെട്ടെന്നാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങൾ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുമുണ്ട്. ചിലരിൽ ഈ പ്ലാൻ വലിയ അത്ഭുതമൊന്നും ഉണ്ടാക്കിയിട്ടില്ല. ആളുകൾ ഇങ്ങനെയൊക്കെ തന്നെയല്ലേ ജീവിതം പ്ലാൻ ചെയ്യുക എന്നതാണ് അവരുടെ സംശയം.

 

 

അതേസമയം, രസകരമായ കമന്റുകൾ നൽകിയവരുമുണ്ട്. രണ്ടാമത്തെ കൊല്ലം ആകുമ്പോഴേക്കും ഈ കടലാസ് പോലും കാണാനുണ്ടാവില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ദീർഘകാലത്തെ പ്ലാനുകൾ നടത്തുക പാടാണ് എന്നും, പ്ലാനുകൾക്ക് അനുസരിച്ച് മാത്രം പോകാനുള്ളതല്ല ജീവിതം എന്നുമെല്ലാം ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അതുപോലെ, ഇങ്ങനെ പ്ലാനൊക്കെ തയ്യാറാക്കിയിരുന്നെങ്കിലും അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് വളരെ പെട്ടെന്ന് തന്നെ മനസിലായിരുന്നു എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്