ഡ്രസ്, മേക്കപ്പ് എല്ലാം കൂടി 10,000 ആകും; ഒരു ഡേറ്റിന് ഇത്രയും രൂപ, ഇത് പ്രേമമല്ല ബിസിനസെന്ന് നെറ്റിസൺസ്

Published : Jun 19, 2024, 01:04 PM ISTUpdated : Jun 19, 2024, 01:06 PM IST
ഡ്രസ്, മേക്കപ്പ് എല്ലാം കൂടി 10,000 ആകും; ഒരു ഡേറ്റിന് ഇത്രയും രൂപ, ഇത് പ്രേമമല്ല ബിസിനസെന്ന് നെറ്റിസൺസ്

Synopsis

ചാറ്റിൽ ഒരു യുവാവ് ചോദിക്കുന്നത് കോഫി കുടിക്കാൻ പോയാലോ എന്നാണ്. യുവതി പോകാമെന്ന് സമ്മതിക്കുന്നു. 7 മണിയാണ് ചാറ്റിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പിന്നീടാണ് യുവതി തന്റെ ഡിമാൻഡ് വ്യക്തമാക്കുന്നത്.

പഴയ കാലമൊന്നുമല്ല, ഡേറ്റിം​ഗൊക്കെ ഇന്ന് വേറെ ലെവലാണ്. മാത്രമല്ല, പലതരം ഡിമാൻ‌ഡുകളും ഇന്ന് പ്രേമിക്കണമെങ്കിലോ പ്രേമിക്കപ്പെടണമെങ്കിലോ ഉണ്ട്. ഇതിനെല്ലാം പുറമെ, ആദ്യത്തെ ഡേറ്റിം​ഗിന് പോകുമ്പോൾ റെസ്റ്റോറന്റിലെ ബില്ല് ആര് കൊടുക്കും തുടങ്ങിയ വിഷയങ്ങളുമായി ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ വേറെയും. എന്നാൽ, ഇതൊന്നും കൂടാതെ ഇപ്പോൾ ഡേറ്റിം​ഗിൽ മറ്റൊരു പ്രതിസന്ധി കൂടി വന്നിരിക്കയാണ്. കാണാൻ വരണമെങ്കിൽ പണം ആവശ്യപ്പെടുന്നതാണ് അത്. 

ഒരു യുവതി താൻ ഡേറ്റിം​ഗിന് വരണമെങ്കിൽ തനിക്ക് അതിനായി ഒരുങ്ങാൻ കാശ് വേണം എന്ന് ആവശ്യപ്പെടുന്ന ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജേണലിസ്റ്റും ആക്ടിവിസ്റ്റുമായ ദീപിക നാരായൺ ഭരദ്വാജാണ് ചാറ്റിന്റെ സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചാറ്റിൽ ഒരു യുവാവ് ചോദിക്കുന്നത് കോഫി കുടിക്കാൻ പോയാലോ എന്നാണ്. യുവതി പോകാമെന്ന് സമ്മതിക്കുന്നു. 7 മണിയാണ് ചാറ്റിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പിന്നീടാണ് യുവതി തന്റെ ഡിമാൻഡ് വ്യക്തമാക്കുന്നത്. അതിൽ, യുവതി തന്റെ ഡേറ്റിനോട് ആവശ്യപ്പെടുന്നത് 10,000 രൂപയാണ്. എന്തിനാണ് അത്രയും പണം എന്നല്ലേ? വാക്സിം​ഗ്, മാനിക്യൂർ, നെയിൽസ്, പെഡിക്യൂർ, ഫേവറിറ്റ് ഡ്രസ്സ്, ഷൂസ്, മേക്കപ്പ് ഇതിനെല്ലാം കൂടി വേണ്ടിയാണ് യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. യുപിഐ ഐഡിയും ചാറ്റിൽ ചേർത്തിട്ടുണ്ട്.

മാത്രമല്ല, ഫ്രീ ആയിട്ടുള്ള ഡേറ്റിം​ഗ് അത്ര എക്സൈറ്റിം​ഗ് അല്ല എന്നും യുവതി പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തി. 'സങ്കടകരമെന്ന് പറയട്ടെ, ഇത്രയും പണം നൽകാൻ തയ്യാറാവുന്ന പുരുഷന്മാരും ഉണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇത് ബന്ധമോ പ്രണയമോ ഒന്നുമല്ല വെറും ബിസിനസാണ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. 

 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ