രാത്രി 11 മണിക്ക് പാൻ ഓർഡർ ചെയ്ത യുവതിയോട് ഡെലിവറി ബോയ് ചോദിച്ചത്; എവിടെ സുരക്ഷ? വന്‍ വിമര്‍ശനം

Published : Jun 05, 2026, 01:31 PM IST
zomato rider

Synopsis

രാത്രി 11 മണിക്ക് പാന്‍ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ ഡെലിവറി ബോയിയില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി. ഈ അനുഭവം വലിയ അരക്ഷിതാവസ്ഥയും അസ്വസ്ഥതയുമാണ് യുവതിയിലുണ്ടാക്കിയത്. 

രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ ഫുഡ് ഡെലിവറിക്കെത്തിയയാളിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി. ലിങ്ക്ഡ്ഇന്നിലാണ് ആന്യ വി​ഗ് എന്ന യുവതി തന്റെ അനുഭവം പങ്കുവച്ചത്. അതോടെ സ്ത്രീകളുടെ സുരക്ഷയേയും സ്വകാര്യതയേയും കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സൊമാറ്റോ റൈഡറുമായുണ്ടായ ഈ വിചിത്രമായ സംഭവം തന്നിൽ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയത് എന്നാണ് ആന്യ വെളിപ്പെടുത്തുന്നത്.

ആന്യ പറയുന്നതനുസരിച്ച്, ഡിന്നറിന് ശേഷം അവർ പാൻ ഓർഡർ ചെയ്തു. തുടർന്ന് അത് വാങ്ങാനായി രാത്രി 11 മണിയോടെ തനിച്ച് പുറത്തിറങ്ങി. ഡെലിവറി പാർട്ണർ ആദ്യം തന്നോട് ചോദിച്ചത് 'ഓർഡർ നൽകിയത് നിങ്ങൾ തന്നെയാണോ' എന്നായിരുന്നു എന്ന് ആന്യ പറയുന്നു. അവൾ സംഭാഷണം പ്രോത്സാഹിപ്പിച്ചില്ല. എന്നാൽ, അതുകൊണ്ടൊന്നും അയാൾ നിർത്താൻ തയ്യാറായിരുന്നില്ല. 'ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി പാൻ ഓർഡർ ചെയ്യുന്നു' തുടങ്ങിയ കമന്റുകളും അയാൾ പറഞ്ഞു.

ആ കമന്റ് തനിക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടാൻ കാരണമായി എന്നാണ് ആന്യ പറയുന്നത്. എങ്ങനെയാണ് ഡെലിവറിക്കെത്തുന്നവർക്ക് തങ്ങൾ എന്താണ് ഓർഡർ ചെയ്തത് എന്ന് അറിയാനാവുന്നത്, അതിൽ അഭിപ്രായം പറയാൻ തങ്ങൾക്കും അവകാശമുണ്ട് എന്നതുപോലെ പെരുമാറാൻ സാധിക്കുന്നത് എന്നാണ് ആന്യയുടെ ചോദ്യം. ഇനി അഥവാ ഇയാൾക്കെതിരെ പരാതി നൽകിയാലും താൻ എവിടെയാണ് താമസിക്കുന്നത് എന്നത് അയാൾക്ക് അറിയുമല്ലോ എന്ന ആശങ്കയും ആന്യ പങ്കുവയ്ക്കുന്നു. ആന്യയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ ആന്യയ്ക്ക് ഉണ്ടായിരിക്കുന്നത് ശരിക്കും ഭയപ്പെടുത്തുന്ന അനുഭവം തന്നെയാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ഓസ്ട്രേലിയയിൽ കോടികളുടെ 'പാറ്റവേട്ട', കൈപ്പത്തിയോളം വലിപ്പമുള്ള മഡഗാസ്കർ ഹിസ്സിങ് കോക്രോച്ചുകളും കൂട്ടത്തില്‍
40 ലക്ഷം വരുമാനം, ബിഎംഡബ്ല്യു കാർ, വീട്, എന്നിട്ടും താൻ ദരിദ്രനാണ് എന്ന് യുവാവ്, ഉറങ്ങാനാവുന്നില്ലത്രെ!