പോലീസ് ഓഫീസർ കൊലപ്പെടുത്തിയ ആടിന്‍റെ 11 വയസ്സുകാരിയായ ഉടമയ്ക്ക് 2.5 കോടി രൂപ നഷ്ടപരിഹാരം

Published : Nov 05, 2024, 09:02 PM IST
പോലീസ് ഓഫീസർ കൊലപ്പെടുത്തിയ ആടിന്‍റെ 11 വയസ്സുകാരിയായ ഉടമയ്ക്ക് 2.5 കോടി രൂപ നഷ്ടപരിഹാരം

Synopsis

കുട്ടിയും ആടും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഇത് ചെവിക്കൊണ്ടില്ല. ആടിനെ പോലീസുകാര്‍ കൊണ്ട് പോയതിന് പിന്നാലെ അതിനെ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.   


കാലിഫോർണിയ ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ ആടിന്‍റെ ഉടമയായ 11 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 3,00,000 ഡോളർ (ഏകദേശം 2.5 കോടി രൂപ) നൽകാൻ കോടതി ഉത്തരവ്. ഒരു പ്രാദേശിക മേളക്കായി കുട്ടി വളർത്തിയിരുന്ന 'സെഡാർ' എന്ന ആട്ടിൻകുട്ടിയെയാണ് പ്രാദേശിക അതോറിറ്റി അധികൃതർ പിടികൂടുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ ജെസ്സിക്കാ ലോംഗ് രണ്ട് വർഷം മുമ്പ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. ആട്ടിൻകുട്ടിയുടെ മരണത്തോടെ തന്‍റെ മകൾ കടുത്ത മാനസിക വിഷമത്തിലായി എന്നായിരുന്നു ജെസ്സിക്കയുടെ ആരോപണം.

കൃഷി, ശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ പ്രോജക്ടുകളിലൂടെ കുട്ടികളെ പ്രായോഗിക കഴിവുകൾ പഠിപ്പിക്കുന്ന 4-എച്ച് പ്രോഗ്രാമിൽ തന്‍റെ മകൾക്ക് പങ്കെടുക്കാൻ വേണ്ടിയാണ് ആടിനെ വാങ്ങിയതെന്നാണ് കോടതിയിൽ നൽകിയ പരാതിയിൽ ജെസ്സിക്കാ ലോംഗ് പറയുന്നത്. "സീഡസ്" എന്ന ഓമന പേരിൽ വിളിച്ചിരുന്ന  സെഡാർ വൈകാതെ കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി മാറുകയായിരുന്നു. ഇതോടെ മേളയുടെ ദിവസം വന്നെത്തിയെങ്കിലും ആടിനെ വിട്ടുപിരിയാൻ കുട്ടി തയ്യാറായില്ല.

സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്

തുടർന്ന് മകളുടെ ആട്ടിൻകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മേളയുടെ നടത്തിപ്പുകാരെ വീട്ടുകാർ വിവരം അറിയിക്കുകയും ലേലത്തിൽ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ലേലത്തിന്‍റെ നടത്തിപ്പുകാർ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ലേലം ഒഴിവാക്കുന്നതിനായി പണം നൽകാമെന്ന വീട്ടുകാരുടെ നിർദ്ദേശവും നിരസിച്ചു. കൂടാതെ ആടിനെ തിരിച്ചു നൽകിയില്ലെങ്കിൽ ക്രിമിനൽ മോഷണം കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. 

ഏറ്റവും ദുരന്ത പാഴ്സല്‍; ആമസോണില്‍ നിന്നുമെത്തിയ പാഴ്സല്‍ തുറന്നതിന് പിന്നാലെ യുവതി ഛർദ്ദിച്ചു

എന്നാൽ, ആടിനെ വിട്ടു നൽകാൻ തയ്യാറല്ലാതിരുന്ന ജെസ്സിക്ക ലോംഗ് ആടിനെ മറ്റൊരിടത്തേക്ക് മാറ്റി. ഇതിന് പിന്നാലെ പദ്ധതി നടത്തിപ്പുകാരുടെ പരാതിയെ തുടര്‍ന്ന് ഷെരീഫിന്‍റെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ആടിനെ പിടികൂടി.  പിന്നീടും ആടിനെ വീണ്ടെടുക്കാൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  അധികം വൈകാതെ ഷെരീഫ് ഓഫീസ് അധികൃതരുടെ സംരക്ഷണത്തിൽ ആയിരിക്കെ ആട്ടിൻകുട്ടി കൊല്ലപ്പെട്ടു. ഇതേത്തുടർന്നാണ് ജസീക്കാ ലോംഗ് ഷെ രീഫ്  ഓഫീസ് അധികൃതർക്കെതിരെ പരാതി നൽകിയത്.

ഗംഗയിലേക്ക് കാന്തം വലിച്ചെറിഞ്ഞ് യുവാവ്; തിരികെ എടുക്കുന്നത് കുടുംബം പോറ്റാനുള്ള 'പണം'; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ