
ഫ്ലോറിഡ(Florida)യിൽ 12 വയസ്സുള്ള ഒരു ആൺകുട്ടി 14 വയസ്സുള്ള ഒരു സുഹൃത്തിനെയും കൂട്ടി എകെ 47 ഉപയോഗിച്ച് പൊലീസുമായി ഏറ്റുമുട്ടി. 35 മിനിറ്റ് നേരമാണ് ഇരുവരും പൊലീസുമായി ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ജൂണിലാണ് കൂട്ടാളിയായ ജാക്‌സണെന്ന(Jackson)പെൺകുട്ടിമായി ചേർന്ന് അന്ന് 12 വയസുള്ള ഒബ്രിയൻ(O’Brien) പൊലീസിന് നേരെ വെടിയുതിർത്തത്. അവനെ ഇപ്പോൾ ഒരു വർഷത്തിനുശേഷം ജുവനൈൽ ഫെസിലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ ഗുരുതരമായ കുറ്റങ്ങളൊന്നും അവനുമേൽ ചുമത്തിയിട്ടില്ല.
പ്രദേശത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്ത് ചാടിയതാണ് ഇരുവരും. പിന്നീട്, വോലൂസിയ കൗണ്ടിയിലെ ഒരു വീട്ടിൽ ഇരുവരും പ്രവേശിച്ചു. ആ സമയത്താണ് വെടിവെപ്പ് നടക്കുന്നത്. ഇരുവരും ഫ്ലോറിഡ യുണൈറ്റഡ് മെത്തഡിസ്റ്റ് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട് ജൂൺ 1 -ന് അടുത്തുള്ള ഒരു ആളൊഴിഞ്ഞ വീട്ടിൽ ഒളിക്കുകയായിരുന്നു. വീട്ടിൽ ആരോ അതിക്രമിച്ചുകയറിയതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയതോടെ രണ്ട് കുട്ടികളും ചേർന്ന് വെടിയുതിർക്കാൻ തുടങ്ങി. 35 മിനിറ്റോളം ഇത് തുടർന്നു. പെൺകുട്ടിയുടെ കയ്യിൽ ഒരു ഷോട്ട്ഗൺ ഉണ്ടായിരുന്നു എന്നും അവൾ തനിക്ക് നേരെ വെടിയുതിർത്ത് തുടങ്ങി എന്നും ഒരു പൊലീസ് ഓഫീസർ പറയുന്നു. പിന്നീട് പെൺകുട്ടി വെടിവച്ച് ജനൽ തകർത്തു. പിന്നീട് അവൾ പുറത്തേക്ക് വന്നു. എന്നാൽ, അവൾക്ക് വെടിയേറ്റു. അവൾ നിലവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പിന്നീട്, ആൺകുട്ടി കീഴടങ്ങി.
നെഞ്ചിലും കൈയിലും വെടിയേറ്റ ജാക്സണെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം അവൾ സുഖം പ്രാപിച്ചു. സംഭവത്തിൽ ഉൾപ്പെട്ടതിന് അവളെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. അതിനിടെ, ജയിലിൽ നിന്ന് ഫോണിൽ സംസാരിച്ച ശേഷം ജാക്‌സണെ ദത്തെടുക്കാൻ ദമ്പതികളായ ഷൗനയും ഡാൻ വില്ലിസും വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. “ഞങ്ങളുടെ മനസ്സിൽ അവളോട് സ്നേഹമേ ഉള്ളൂ. അതിനാൽ, ഞങ്ങൾ എല്ലാ ദിവസവും അവൾക്കായി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് അവൾക്ക് ഒരു കുടുംബം നൽകാൻ കഴിയുമെങ്കിൽ, ഞങ്ങൾ അത് ചെയ്യാൻ തയ്യാറാണ്” ഷോന വില്ലിസ് WNDU-നോട് പറഞ്ഞു.
പ്രതിഭാഗം വക്കീൽ ജെഫ് ഡീൻ ഒബ്രിയനെ കുറിച്ച് വെഷ്-ടിവിയോട് പറഞ്ഞത്: “അവൻ ഒരു ചെറിയ കുട്ടിയാണ്, അവൻ ഒരു വലിയ കുഴപ്പത്തിലായിരിക്കയാണ്. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അവനറിയില്ല. നമുക്ക് മനസിലാവുന്ന പല കാര്യങ്ങളും അവന് മനസിലാവണം എന്നില്ല“ എന്നാണ്. ഏതായാലും ഒരുവർഷം മുമ്പ് നടന്ന ഈ ഏറ്റുമുട്ടലിനെ തുടർന്ന് അവനിപ്പോൾ ജുവനൈൽ ഫെസിലിറ്റിയിലാണ്.