121 വർഷം പഴക്കമുള്ള ചോക്ലേറ്റ് ടിൻ വിൽപനയ്‍ക്ക്!

Published : Jul 14, 2023, 05:04 PM IST
121 വർഷം പഴക്കമുള്ള ചോക്ലേറ്റ് ടിൻ വിൽപനയ്‍ക്ക്!

Synopsis

ആ ചോക്ലേറ്റ് ടിൻ കൗണ്ടി ഡർഹാം സ്‌കൂൾ വിദ്യാർത്ഥിനിയായ മേരി ആൻ ബ്ലാക്ക്‌മോറിനാണ് അന്ന് നൽകിയത്. എന്നാൽ, ഒമ്പത് വയസ്സുകാരിയായ മേരി ആൻ ആ വാനില ചോക്ലേറ്റ് കഴിക്കുന്നതിന് പകരം അത് സൂക്ഷിച്ച് വയ്ക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു.

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും, പ്രത്യേകിച്ച് കുട്ടികൾ. എന്നാലിതാ, 121 വർഷം മുമ്പ് കയ്യിലെത്തിയിട്ടും തൊട്ടുപോലും നോക്കാത്ത ഒരു ചോക്ലേറ്റ് ടിൻ വിൽപനയ്ക്ക്. എഡ്വേർഡ് ഏഴാമന്റെയും അലക്‌സാന്ദ്ര രാജ്ഞിയുടെയും കിരീടധാരണം ആഘോഷിക്കുന്നതാണ് ഇപ്പോൾ വിൽപനയ്ക്ക് എത്തിയിരിക്കുന്ന ഈ ചോക്ലേറ്റ് ടിൻ. 1902 ജൂൺ 26 -ന് നടന്ന ചടങ്ങിനെ ഓർമ്മിപ്പിക്കുന്ന ചിത്രം ടിന്നിന് മുകളിൽ കാണാം. തീയതിയും കുറിച്ചിട്ടുണ്ട്. 

ആ ചോക്ലേറ്റ് ടിൻ കൗണ്ടി ഡർഹാം സ്‌കൂൾ വിദ്യാർത്ഥിനിയായ മേരി ആൻ ബ്ലാക്ക്‌മോറിനാണ് അന്ന് നൽകിയത്. എന്നാൽ, ഒമ്പത് വയസ്സുകാരിയായ മേരി ആൻ ആ വാനില ചോക്ലേറ്റ് കഴിക്കുന്നതിന് പകരം അത് സൂക്ഷിച്ച് വയ്ക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു. പിന്നീട് അത് കഴിക്കാതെ അടുത്ത തലമുറകളിലേക്കും കൈമാറി വരികയായിരുന്നു. മേരി ആനിന്റെ ചെറുമകളായ 72 വയസുകാരി ജീൻ തോംസണാണ് ഡെർബിയിലെ ഹാൻസൻസ് ഓക്ഷനേഴ്സിന് ടിൻ കൊടുക്കാൻ തീരുമാനിച്ചത്. 

30 രൂപയ്‍ക്ക് വാങ്ങിയ ഹാരി പോട്ടർ, ലേലത്തിൽ വിറ്റുപോയത് 11 ലക്ഷത്തിന്

ലേലക്കാരായ മോർവെൻ ഫെയർലി പറഞ്ഞത്, അന്ന് കുട്ടികൾക്ക് അങ്ങനെ ഒന്നും ചോക്ലേറ്റ് ലഭിച്ചിരുന്നില്ല. ഇതൊരു വലിയ കാര്യം തന്നെ ആയിരുന്നു എന്നാണ്. അന്ന് മേരി ആനിന് ലഭിച്ച വളരെ വലിയ സമ്മാനം തന്നെയാണ് ഈ ചോക്ലേറ്റ്. അതുകൊണ്ടാവണം അവൾ ആ ചോക്ലേറ്റ് ടിൻ തുറന്ന് തൊട്ടുപോലും നോക്കുന്നില്ല എന്ന് തീരുമാനിച്ചത് എന്നും ഫെയർലി പറഞ്ഞു. 

ഈ മാസം അവസാനം നടക്കുന്ന ലേലത്തിൽ ഏറ്റവും കുറഞ്ഞത് പത്തായിരം മുതൽ പതിനാറായിരം രൂപ വരെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രം ഇഷ്ടപ്പെടുന്നവരും മറ്റും ലേലത്തിൽ പങ്കെടുത്ത് ചോക്ലേറ്റ് സ്വന്തമാക്കും എന്നാണ് ലേലശാല പ്രതീക്ഷിക്കുന്നത്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ