148 ഡോളറിന്റെ അഡ്വന്റ് കലണ്ടർ വൻ വിവാദത്തിൽ: പണം തിരികെ നൽകാനൊരുങ്ങി കിം കർദാഷിയാന്റെ 'സ്കിംസ്'

Published : Nov 09, 2026, 12:14 PM IST
Kim Kardashian

Synopsis

'ആക്സസറീസ് അഡ്വന്റ് കലണ്ടർ' എന്ന പേരിൽ അമേരിക്കയിലാണ് സ്കിംസ് ഇത് വിപണിയിലെത്തിച്ചത്. 12 സമ്മാനപ്പെട്ടികളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഓരോ പെട്ടിയിലും ഉപഭോക്തക്കൾ‍ക്കായി സമ്മാനങ്ങൾ കരുതിയിട്ടുണ്ടാകും.

കിം കർദാഷിയാന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഫാഷൻ ബ്രാൻഡായ 'സ്കിംസ്' വൻ വിവാദത്തിൽ. തങ്ങളുടെ പുതിയ അഡ്വന്റ് കലണ്ടറുമായി ബന്ധപ്പെട്ട് ഉയർന്ന രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകി വിവാദങ്ങളിൽ നിന്നും തലയൂരാനാണ് ബ്രാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്. 148 ഡോളർ അതായത് ഏകദേശം 13,000 രൂപ വിലയുള്ള കലണ്ടറിൽ ഹെയർ ടൈകളും കീചെയിനും പോലുള്ള ചെറിയ ആക്സസറികൾ മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നത്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബറിലെ ആദ്യ ദിനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന പ്രത്യേക സമ്മാനപ്പെട്ടിയുടെ രൂപത്തിലുള്ള കലണ്ടറാണ് 'അഡ്വന്റ് കലണ്ടർ'. 'ആക്സസറീസ് അഡ്വന്റ് കലണ്ടർ' എന്ന പേരിൽ അമേരിക്കയിലാണ് സ്കിംസ് ഇത് വിപണിയിലെത്തിച്ചത്. 12 സമ്മാനപ്പെട്ടികളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഓരോ പെട്ടിയിലും ഉപഭോക്തക്കൾ‍ക്കായി സമ്മാനങ്ങൾ കരുതിയിട്ടുണ്ടാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ, സ്കിംസ് വിചാരിച്ച രീതിയിലുള്ള പ്രതികരണമല്ല ഉപഭോക്താക്കളുടെ ഭാ​ഗത്തു നിന്നും 'ആക്സസറീസ് അഡ്വന്റ് കലണ്ടറി'ന് ലഭിച്ചത്. കിടക്കയുടെ അടിയിൽനിന്നും കാറിന്റെ സീറ്റിനിടയിൽനിന്നും ലഭിക്കുന്ന തരത്തിലുള്ള നിസ്സാര വസ്തുക്കളാണ് ഇത്രയും ഉയർന്ന തുകയ്ക്ക് സ്കിംസ് നൽകിയതെന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി. ഒരു ഫാഷൻ ബ്രാൻഡ് ആയിരുന്നിട്ടും, വസ്ത്രങ്ങളൊന്നും ഉൾപ്പെടുത്താതെ ഗുണനിലവാരം കുറഞ്ഞ ഹെയർ ക്ലിപ്പുകൾ, ഹെഡ്ബാൻഡ്, സാറ്റിൻ സ്ക്രഞ്ചി, സ്കിംസ് ബ്രാൻഡഡ് കീചെയിൻ തുടങ്ങിയ ആക്സസറികൾ മാത്രം ഉൾപ്പെടുത്തിയത് വലിയ പരിഹാസങ്ങൾക്കും വഴിവെച്ചു.

വിമർശനങ്ങൾ കണക്കിലെടുത്ത് ഉൽപ്പന്നം വാങ്ങിയ എല്ലാ ഉപഭോക്താക്കൾക്കും 150 ഡോളർ റീഫണ്ട് നൽകുമെന്ന് സ്കിംസ് ഔദ്യോഗികമായി അറിയിച്ചു. ഉൽപ്പന്നം കമ്പനിക്ക് തിരികെ നൽകുന്നവർക്ക് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ഉൽപ്പന്നം കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭാവിയിൽ സ്കിംസിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാനായി 150 ഡോളറിന്റെ 'സ്റ്റോർ ക്രെഡിറ്റും' ലഭ്യമാക്കുമെന്ന് വ്യക്തമാക്കുന്ന ഇമെയിൽ സന്ദേശങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.

നിലവിൽ സ്കിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഈ കലണ്ടർ പിൻവലിച്ചിട്ടുണ്ട്. 2019 -ൽ സ്ഥാപിതമായ സ്കിംസ് ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ നേടിയെങ്കിലും ഈ വിവാദത്തിൽ കിം കർദാഷിയാൻ ഇതുവരെ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ചാരന്മാരെ വേണം! പരസ്യം നൽകി അർജന്‍റീന; 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 40,000 -ത്തിലേറെ പേർ!
ഇരുസ്ഥാനാർത്ഥികൾക്കും 671 വോട്ട് വീതം! ഒടുവിൽ പെറുവിൽ മേയറിനെ തീരുമാനിച്ചത് ടോസിട്ട്!