
തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികൾക്കും ഒരേ വോട്ട് ലഭിക്കുകയെന്നത് അത്യപൂർവ്വതയുള്ള ഒന്നാണ്. എന്നാൽ, ഏറ്റവും കുടുതൽ വോട്ട് രണ്ട് പേർക്ക് തുല്യമായി വന്നാൽ എന്താകും ചെയ്യുകയെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ, അങ്ങനെയൊരു അവസ്ഥ തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ഒരു തെരഞ്ഞെടുപ്പിൽ സംഭവിച്ചു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് എന്നായിരിക്കും പലരും പ്രതീക്ഷിച്ചത്. എന്നാൽ വ്യത്യസ്തമായൊരു തീരുമാനമായിരുന്നു അവിടെ നടന്നത്. 671 വോട്ടുകൾ വീതം നേടി രണ്ട് സ്ഥാനാർഥികളും സമനില പാലിച്ചതോടെ ഒടുവിൽ ടോസിട്ട് വിജയിയെ തീരുമാനിച്ചു.
പെറുവിലെ പുനോ മേഖലയിലുള്ള കോനിമ ജില്ലയിലാണ് സംഭവം. ഒക്ടോബർ നാലിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സോമോസ് പെറു (Somos Perú) പാർട്ടിയുടെ റൂബൻ ക്വിസ്പെ കപഹാനയും (Rubén Quispe Capajaña), പായിസ് പരാ ടോഡോസ് (País Para Todos) പാർട്ടിയുടെ സലോമിനോ മമാനി ക്വിസ്പെയും (Salomino Mamani Quispe) 671 വോട്ടുകൾ വീതമാണ് നേടിയത്. ആകെ സാധുവായ വോട്ടുകളുടെ 27.739 ശതമാനവും ഇരുവർക്കും ലഭിച്ചെന്ന് റിപ്പോർട്ടുകൾ. വോട്ടർമാർക്ക് രണ്ട് പേരെയും അത്രയ്ക്ക് കാര്യമായിരുന്നെന്ന് പിന്നീട് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.
🪙 Uma moeda decidiu quem será o próximo prefeito de Conima, distrito da região de Puno, no Peru. A disputa terminou empatada e precisou ser resolvida no cara ou coroa, conforme prevê a legislação eleitoral do país.
🗳️ Os candidatos Rubén Quispe, do partido Somos Perú, e Salomino Mamani, do País para Todos, receberam exatamente 671 votos cada na eleição municipal de 4 de outubro. Após a apuração de 100% das atas, as autoridades realizaram o sorteio nesta quarta-feira (4).
🎯 Quispe escolheu o verso da moeda de um sol e saiu vencedor. Após o resultado, afirmou que agora pretende trabalhar pela população local.
📜 No Peru, a legislação determina que empates eleitorais sejam resolvidos por sorteio, que pode ser feito com o lançamento de uma moeda ou com o sorteio de bolinhas.
🎥 Reprodução /
— O Bairrista 🧉 (@O_Bairrista) November 5, 2026
സമനില പരിഹരിക്കാൻ നവംബർ നാലിന് ഹുവാൻകാനെയിലെ പ്രത്യേക തെരഞ്ഞെടുപ്പ് ജൂറിക്ക് (JEE) കീഴിൽ പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടത്തി. ഒരു സോൾ മൂല്യമുള്ള പെറുവിയൻ നാണയമാണ് ഇതിനായി ഉപയോഗിച്ചത്. നാണയത്തിന്‍റെ മറുവശം (സീൽ) തെരഞ്ഞെടുത്തിരുന്ന ക്വിസ്പെയ്ക്ക് അനുകൂലമായാണ് ഫലം വന്നത്. ഇതോടെ അദ്ദേഹം കോനിമയുടെ അടുത്ത മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തിന് പിന്നാലെ, ജയിക്കണമെന്നത് തന്‍റെ ആഗ്രഹമായിരുന്നെന്നും ദൈവമാണ് തീരുമാനിച്ചതെന്നുമായിരുന്നു ക്വിസ്പെ മാധ്യമങ്ങളോട് പ്രതികരിച്ചത്.