കരഞ്ഞ കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞു, 17 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം വെസ്റ്റ് വെര്‍ജീനയിൽ

Published : Jun 06, 2025, 11:38 AM IST
Crime Scene

Synopsis

രാവിലെ മുതലെ കുഞ്ഞ് അസ്വസ്ഥനായിരുന്നു. ഇതനിടെയാണ് ഉറങ്ങിക്കിടന്ന രണ്ടാനച്ഛനെ വിളിച്ച് അമ്മ കുഞ്ഞിനെ ഏല്‍പ്പിച്ചത്.

 

യുഎസിലെ വെസ്റ്റ് വെർജീനയിലെ നടന്ന അതിദാരുണമായ സംഭവത്തില്‍ 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുട‍ർന്ന് കുട്ടിയുടെ തല കട്ടിലിന്‍റെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുല്‍ പറയുന്നു.

കുഞ്ഞിന് ശ്വാസമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സർവീസുകൾ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പരിക്കിന്‍റെ ആഘാതത്തില്‍ കുഞ്ഞ് ഒരു മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടർമാര്‍ അറിയിച്ചു. അതേ വീട്ടില്‍ താമസിക്കുകയായിരുന്ന കുട്ടിയുടെ മുത്തശ്ശനും മുത്തശ്സിയും കുട്ടിക്ക് ജലദോഷത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും അടുക്കളയിലൂടെ ഇഴയുമ്പോൾ തല ഇടിച്ചെന്നും കണ്ണിന് മുകളില്‍ പരിക്കേറ്റെന്നുമായിരുന്നു ആദ്യം മെഡിക്കല്‍ സംഘത്തെ അറിയിച്ചിരുന്നത്.

ആദ്യ ഘട്ട പരിശോധനയില്‍ സംശയാസ്പദമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. എന്നാല്‍, കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ കുട്ടിയുടെ അമ്മ കഞ്ചാവിന്‍റെ ഉപോൽപ്പന്നമായ ഡെൽറ്റ 8 ഉപയോഗിക്കാറുണ്ടെന്ന് മുത്തശ്ശി പോലീസിനോട് പറഞ്ഞു. രാവിലെ ഉണ്ടായിരുന്ന അസുഖം മൂലം മകന്‍ അസ്വസ്ഥതനായിരുന്നെന്ന് അമ്മയും പോലീസിനെ അറിയിച്ചു. രാവിലത്തെ ഭക്ഷണം നല്‍കിയ ശേഷം കുട്ടിയെ ഉറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ തന്‍റെ ഭര്‍ത്താവായ വില്യംസിനെ ഉണര്‍ത്തി കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ചെന്നും ഇവര് കൂട്ടിച്ചേര്‍ത്തു. കുട്ടിയേയും കൊണ്ട് വില്യംസ് കിടപ്പ് മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞപ്പോൾ കുട്ടിയുടെ നിലവിളി ഉയര്‍ന്നു. കുഞ്ഞ് ബോധമില്ലാതെ കിടക്കുന്നത് കണ്ട് താന്‍ സിപിആര്‍ തല്‍കുകയും മെഡിക്കല്‍ സംഘത്തെ അറിയിച്ചെന്നും കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിലാണ് കുട്ടിയുടെ തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായ പോട്ടലുള്ളതായി കണ്ടെത്തിയത്. ഇത് ശക്തമയ ആഘാതത്തില്‍ നിന്നുമുണ്ടായതാണെന്ന് ഡോക്ടര്‍ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി കരഞ്ഞപ്പോൾ എടുത്ത് എറിഞ്ഞതായി വില്യംസ് പോലീസിനോട് സമ്മതിച്ചു. 'എല്ലാം എന്‍റെ തെറ്റ്' എന്നായിരുന്നു അയാൾ പോലീസിനോട് പറ‌‌ഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?