17 -കാരിയുടെ തിരോധാനം, പൊലീസിനെ വട്ടം കറക്കിയത് 2 മാസം, കണ്ടെത്തിയത് 44 -കാരനൊപ്പം താമസിക്കുന്നതായി

Published : Jul 25, 2024, 09:33 AM ISTUpdated : Jul 25, 2024, 09:38 AM IST
17 -കാരിയുടെ തിരോധാനം, പൊലീസിനെ വട്ടം കറക്കിയത് 2 മാസം, കണ്ടെത്തിയത് 44 -കാരനൊപ്പം താമസിക്കുന്നതായി

Synopsis

അതിലും അമ്പരപ്പിക്കുന്ന കാര്യം കാണാതായത് മെയ് 31 -നാണെങ്കിൽ ജൂൺ ഒന്നിന് പുലർച്ചെ രണ്ട് മണിക്കാണ് പെൺകുട്ടി ആദ്യമായി ഈ 44 -കാരനെ കാണുന്നത് എന്നതായിരുന്നു. അന്ന് തന്നെ അവൾ അയാൾക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു.

മിഷിഗണിൽ രണ്ട് മാസം മുമ്പ് കാണാതായ 17 -കാരിയെ കുറിച്ച് അന്വേഷിച്ച പൊലീസ് ഇപ്പോൾ അവൾ എവിടെയാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ അമ്പരന്നിരിക്കുകയാണ്. 17 -കാരിയായ പെൺകുട്ടി ഒരു 44 -കാരനൊപ്പം കഴിയുകയാണെന്നും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് പൊലീസ് പറയുന്നത്.  

മെയ് 31 -ന് വൈകുന്നേരം 6 മണിയോടെയാണ് സീഡാർ സ്പ്രിംഗ്‌സിലെ സ്വന്തം വീട്ടിൽ നിന്ന് പെൺകുട്ടി അപ്രത്യക്ഷയായത്. പിന്നാലെ, അവളുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസും വീട്ടുകാരും വലിയ തിരച്ചിലും നടത്തി. ജൂൺ 1 -ന് അർദ്ധരാത്രിയോടെ റോക്ക്ഫോർഡിലെ ഒരു ബാറിനടുത്തുകൂടെ ഒറ്റയ്ക്ക് നടക്കുന്നതായിരുന്നു സെക്യൂരിറ്റി ഫൂട്ടേജിൽ അവസാനമായി പകർത്തിയ അവളുടെ ദൃശ്യം. പിന്നീട്, അവളെവിടെപ്പോയി മറഞ്ഞെന്നോ അവൾക്കെന്ത് സംഭവിച്ചെന്നോ കണ്ടെത്താനാവാതെ പൊലീസും വീട്ടുകാരും നട്ടംതിരിഞ്ഞു.

എഫ്ബിഐ, യുഎസ് മാർഷൽസ് സർവീസ്, മിഷിഗൺ സ്റ്റേറ്റ് പൊലീസ്, റോക്ക്‌ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി എന്നിവയെല്ലാം ഉൾപ്പെട്ട അതിവിപുലമായ തിരച്ചിൽ ശ്രമങ്ങൾ നടത്തിയിട്ടും 17 -കാരിയുടെ പൊടി പോലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, ഇപ്പോൾ പൊലീസ് പറയുന്നത്. സെക്യൂരിറ്റി ഫൂട്ടേജിൽ ബാറിനടുത്ത് നിൽക്കുന്നത് കണ്ട അതേ ദിവസം രാത്രി തന്നെയാണ് അവൾ ഇപ്പോൾ കഴിയുന്ന 44 -കാരന്റെ അടുത്തെത്തിയത് എന്നാണ്. 

സ്വമേധയാ ആണ് കുട്ടി വീട് വിട്ടുപോയതെന്ന് അറിയാമായിരുന്നെങ്കിലും അവളുടെ സുരക്ഷയെക്കുറിച്ച് വീട്ടുകാർക്കും പൊലീസിനും കടുത്ത ആശങ്കയുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. ഒടുവിൽ രണ്ട് മാസത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നിർണായകമായ വിവരം കിട്ടിയത്. ഒരു കമ്മ്യൂണിറ്റി മെമ്പറാണ് അവളെ കണ്ടത്. ആ സമയത്ത് അവൾ ഒരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പിന്നീടാണ്, കാണാതായ ദിവസം മുതൽ അവൾ ഈ 44 -കാരനൊപ്പം കഴിയുകയായിരുന്നു എന്ന് കണ്ടെത്തിയത്. 

അതിലും അമ്പരപ്പിക്കുന്ന കാര്യം കാണാതായത് മെയ് 31 -നാണെങ്കിൽ ജൂൺ ഒന്നിന് പുലർച്ചെ രണ്ട് മണിക്കാണ് പെൺകുട്ടി ആദ്യമായി ഈ 44 -കാരനെ കാണുന്നത് എന്നതായിരുന്നു. അന്ന് തന്നെ അവൾ അയാൾക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. എന്തായാലും, കെൻ്റ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് ആർക്കെതിരെയും കേസ് ചാർജ്ജ് ചെയ്തിട്ടില്ല എന്ന് പറയുന്നു. എന്നാൽ, എന്തുകൊണ്ട് പെൺകുട്ടി ഇറങ്ങിപ്പോയി, ഈ 44 -കാരനുമായുള്ള ബന്ധം എങ്ങനെയാണ് എന്നതെല്ലാം അന്വേഷിച്ചു വരികയാണ് പൊലീസ്. 

 

PREV
Read more Articles on
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി