ടിക്ക് ടോക്ക് വീഡിയോയ്ക്കായി ഡോർബൽ അടിച്ച് പ്രാങ്ക് ചെയ്ത 18 -കാരനെ വീട്ടുടമ വെടിവെച്ചുകൊന്നു

Published : May 07, 2025, 09:44 PM IST
ടിക്ക് ടോക്ക് വീഡിയോയ്ക്കായി ഡോർബൽ അടിച്ച് പ്രാങ്ക് ചെയ്ത 18 -കാരനെ വീട്ടുടമ വെടിവെച്ചുകൊന്നു

Synopsis

ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി പാതിരാത്രി 3 മണിക്ക് അയല്‍പക്കത്തെ വീടിന്‍റെ ബെല്‍ നിരന്തരം അടിക്കുകയായിരുന്നു. 


ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനായി ഡോർബൽ അടിച്ചു പ്രാങ്ക് ചെയ്ത വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച് കൊലപ്പെടുത്തി. വിർജീനിയയിലെ ഫ്രെഡറിക്സ്ബർഗിൽ ശനിയാഴ്ച പുലർച്ചെയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ടിക്ക് ടോക്കിൽ ഏറെ പ്രശസ്തമായ  "ഡിംഗ് ഡോങ് ഡിച്ച്" ഗെയിമിനിടെയാണ് 18 -കാരനായ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 18 വയസ്സുള്ള മൈക്കൽ ബോസ്വർത്ത് ജൂനിയറും രണ്ട് സുഹൃത്തുക്കളും പ്രാങ്കിന്‍റെ ഭാഗമായി ഒരു റെസിഡൻഷ്യൽ ഏരിയയിലെ വാതിലിൽ മുട്ടി.  പാതിരാത്രിയില്‍ നിരന്തരം ഡോർബെല്‍ അടിക്കുന്നത് കേട്ട് സഹികെട്ട വീട്ടുടമസ്ഥന്‍ തോക്കുമായി പുറത്തിറങ്ങി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റഅ ബോസ്വർത്ത് മരിക്കുകയും ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് സ്പോട്സിൽവാനിയ കൗണ്ടി ഷെരിഫ് ഓഫീസ്  പുറത്തുവിടുന്ന വിവരം.

Read More: ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

27 കാരനായ ടൈലർ ചേസ് ബട്‌ലർ എന്ന വീട്ടുടമസ്ഥനാണ് വെടി ഉതിർത്തത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ വീട്ടിലേക്ക് ആരോ കയറാൻ ശ്രമിക്കുകയാണ് എന്ന് കരുതിയാണ് താൻ വെടിവച്ചത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, തങ്ങൾ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ഡോർ ബെല്ലുകൾ അടിച്ചത് എന്നാണ് വെടിയേറ്റ ആൺകുട്ടികളിൽ ഒരാൾ പോലീസിനോട് പറഞ്ഞത്. പരിക്കേൽക്കാത്ത മൂന്നാമത്തെ കൗമാരക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, തങ്ങൾ "ഡിംഗ് ഡോങ് ഡിച്ച്" കളിക്കുകയായിരുന്നു എന്നാണ്. പങ്കെടുക്കുന്നവർ ആരുടെയെങ്കിലും ഡോർബെൽ മുട്ടുകയോ അടിക്കുകയോ ചെയ്ത് ഓടിപ്പോകുന്ന ഒരു ഗെയിമാണിത്. ചൊവ്വാഴ്ചയാണ് ബട്‌ലറെ അറസ്റ്റ് ചെയ്തത്. നിലവിൽ റാപ്പഹന്നോക്ക് റീജിയണൽ ജയിലിൽ ജാമ്യമില്ലാതെ തടവിലാണ് ഇയാൾ.

Read More: ഭാര്യയ്ക്ക് പ്രേതബാധ, തമിഴ് സംസാരിക്കുന്നു, ലീവ് വേണം, നാട്ടിൽ പോകണമെന്ന് നേപ്പാളി യുവാവ്; കുറിപ്പ് വൈറൽ

PREV
Read more Articles on
click me!

Recommended Stories

വർഷങ്ങൾക്ക് മുമ്പ് ടെമ്പോ ഓട്ടോ ഒടിച്ചു, ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയറിന്‍റെ ഉടമ
പ്രേതബാധ ഒഴിപ്പിക്കാൻ മകളുടെ നെഞ്ചിൽ അമ‍ർത്തി വായിൽ വെള്ളമൊഴിച്ചു; കുട്ടിയുടെ മരണത്തിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി