ചെന്നൈയില്‍ താമസിക്കുന്നുവെന്നത് ഒഴിച്ചാല്‍ തമിഴ് ഭാഷയുമായി ഒരു ബന്ധവുമില്ലാത്ത നേപ്പാളി യുവതി ഒരു സുപ്രഭാതത്തില്‍ തമിഴ് നല്ല ഒഴുക്കോടെ സംസാരിക്കുന്നുവെന്ന് കുറിപ്പ്. 


മ്മുടെ ചുറ്റും അസാധാരണമായ കാര്യങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ചെന്നൈയില്‍ നിന്നുള്ള നാരായണന്‍ ഹരിഹരന്‍ എന്ന എക്സ് ഉപയോക്താവ് തന്‍റെ എക്സ് ഹാന്‍റില്‍ കുറിച്ച അനുഭവം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. നേപ്പാളിയായ യുവതി പെട്ടെന്ന് തമിഴില്‍ ഒഴുക്കോടെ സംസാരിക്കുന്നു. പ്രാദേശിക മന്ത്രവാദിയുടെ അടുത്ത് പോയപ്പോൾ പ്രേതബാധയാണെന്നും രക്ഷപ്പെടില്ലെന്നും പറഞ്ഞതായും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ചെന്നൈ മാന്‍ എന്നാണ് നാരായണന്‍ ഹരിഹരന്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍റിലില്‍ നടല്‍കിയ വിവരണം. അദ്ദേഹത്തിന്‍റെ സ്ഥരം കാര്‍ ക്ലീനറുടെ ഭാര്യയുടെ പ്രത്യേക അസ്ഥയെ കുറിച്ചാണ് നാരായണന്‍ എഴുതിയത്. നാട്ടിലേക്ക് പോകണമെന്നും ഒരു മാസത്തെ ലീവ് വേണമെന്നും ആവശ്യപ്പെട്ട് തന്‍റെ കാര്‍ ക്ലീനര്‍ തന്നെ സമീപിച്ചെന്നും താന്‍ യാത്രയ്ക്കുള്ള പണം വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു. 'തന്‍റെ ഭാര്യയ്ക്ക് പ്രേത ബാധ'യാണെന്നായിരുന്നു ആ നേപ്പാളി യുവാവ് പറഞ്ഞത്. 

നേപ്പാളി യുവാവിന്‍റെ ഭാര്യയുടെ ഹൃദയത്തിന് ഒരു സുഷിരമുള്ളതായി തനിക്കറിയാം. എന്നാല്‍ അത് മെഡിക്കല്‍ പ്രശ്നമല്ലെന്നും അതിമാനുഷിക പ്രശ്നമാണെന്നും അയാൾ വിശ്വസിക്കുന്നു. കഴിഞ്ഞ ആറ് മാസമായി യുവാവിന്‍റെ നേപ്പാളി ഭാര്യ, ഒന്നോ രണ്ടോ വാക്കല്ല. നല്ല സ്പുടമായി തമിഴ് സംസാരിക്കുന്നു. അതും ഏതൊരു തദ്ദേശിയനെയും പോലെ. അവരാണെങ്കില്‍ ഒരിക്കല്‍ പോലും തമിഴ് പഠിച്ചിട്ടില്ല. താമസമാണെങ്കില്‍ ചെന്നൈയില്‍ നേപ്പാളികള്‍ തിങ്ങിതാമിസിക്കുന്ന പ്രദേശത്തും. അവിടെ തമിഴ് കേൾക്കാനുള്ള സൌകര്യങ്ങൾ പോലും കുറവ്.

Watch Video:പിറ്റ് ബുള്ളുകളിൽ നിന്ന് വളർത്ത് നായയെ രക്ഷിക്കാനുള്ള ശ്രമം; ഗർഭിണിയായ സ്ത്രീ വയറടിച്ച് നിലത്ത് വീണു, വീഡിയോ

Scroll to load tweet…

Watch Video: പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് റോബോട്ട്; സംഭവം ചൈനയില്‍, വീഡിയോ വൈറല്‍

പ്രശ്നം രൂക്ഷമായപ്പോൾ അയാൾ ഭാര്യയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ യുവാവ് ഭാര്യയെ അടുത്തുള്ള ഒരു പള്ളിയിലെത്തിച്ചു. രണ്ട് മാസത്തോളം അവിടെ പല ആചാരങ്ങളിലൂടെ അവര്‍ കടന്ന് പോയി. എന്നാല്‍ യുവതി തമിഴ് സംസാരിക്കുന്നത് തുടര്‍ന്നു. അവസാനം പള്ളിയിലെ ഇമാം, ഭാര്യയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനും അല്ലെങ്കില്‍ അവര്‍ ജീവിക്കില്ലെന്നും പറഞ്ഞു. ഇതോടെയാണ് യുവാവ് നേപ്പാളിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതെന്നും നാരായണന്‍ തന്‍റെ എക്സ് കുറിപ്പില്‍ വിശദീകരിച്ചു. 

ഒപ്പം ആ യുവാവിന്‍റെ പഠിക്കാനുള്ള താത്പര്യവും ബുദ്ധ സാമര്‍ത്ഥ്യവും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഒരു സെക്കന്‍റ് ഹാന്‍റ് ലാപ്പ് ടോപ്പ് വാങ്ങി നല്‍കിയിരുന്നെന്നും നാരായണന്‍ തന്‍റെ കുറിപ്പിന് താഴെ മറുകുറിപ്പായി എഴുതി. അദ്ദേഹത്തിന്‍റെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ഏതെങ്കിലും സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് അവരെ കൊണ്ട് പോകാന്‍ ചിലര്‍ ഉപദേശിച്ചു. മറ്റ് ചിലര്‍ പാരാനോർമ്മല്‍ പ്രശ്നങ്ങൾക്ക് ചിക്ത തേടാനും ഹൃദയത്തിന് പ്രശ്നമുള്ള ഒരാൾ എങ്ങനെയാണ് നേപ്പാൾ വരെ സഞ്ചരിക്കുന്നതെന്ന് മറ്റ് ചിലര്‍ ചോദിച്ചു. 

Read More:റോഡ് പുതിയത്, ആറ് വരി പാത പക്ഷേ, ഓടിയ ഓട്ടോ മൂക്കും കുത്തി കുഴിയിലേക്ക്