18 വർഷം പഴക്കമുള്ള ഫ്ലാറ്റിന് 2 കോടി! ഡീൽ ലാഭകരമോ? ഫ്ലാറ്റ് വാങ്ങണോ? സംശയവുമായി യുവാവ്

Published : Mar 04, 2026, 04:19 PM IST
home , key

Synopsis

ബെംഗളൂരുവിൽ 18 വർഷം പഴക്കമുള്ള, 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റിന്‍റെ വില രണ്ട് കോടി രൂപ. ഇത്രയും വലിയ തുകയ്ക്ക് ഈ ഫ്ലാറ്റ് വാങ്ങുന്നത് ലാഭകരമാണോ എന്ന് യുവാവിന്‍റെ പോസ്റ്റ്. നഷ്ടക്കച്ചവടം എന്ന് നെറ്റിസണ്‍സ്. 

ബെംഗളൂരുവിൽ വീടുകളുടെ വിലയും വാടകയും കുതിച്ചുയരുകയാണ്. ഈ വിലക്കയറ്റത്തിനെതിരെ വലിയ പ്രതിഷേധവും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, അതുപോലെ ഒരു പോസ്റ്റാണ് റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ബെല്ലന്തൂരിലുള്ള ഒരു പഴയ അപ്പാർട്ട്‌മെന്റിനെക്കുറിച്ചാണ് പോസ്റ്റ്. 18 വർഷം പഴക്കമുള്ള, 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഗ്രൗണ്ട് ഫ്ലോർ അപ്പാർട്ട്‌മെന്റ് വാങ്ങുന്നതിനെക്കുറിച്ചാണ് റെഡ്ഡിറ്റ് യൂസർ നെറ്റിസൺസിനോട് അഭിപ്രായം ആരായുന്നത്. രണ്ട് കോടി രൂപയാണ് ഈ ഫ്ലാറ്റിന് ഉടമ ആവശ്യപ്പെടുന്നത് ഇത് വാങ്ങണോ എന്നതാണ് യുവാവിന്റെ സംശയം.

ബെല്ലന്തൂർ മെട്രോ സ്റ്റേഷന് 500 മീറ്റർ അടുത്തായിട്ടാണ് ഈ വീട്. ജിം, പൂൾ എന്നിവയെല്ലാം ഇവിടെയുണ്ട്. എന്നാൽ, അവ അത്ര കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല. ആകെ 50 ഫ്ലാറ്റുകൾ മാത്രമുള്ള ചെറിയ സൊസൈറ്റിയാണിത്. കെട്ടിടത്തിന്റെ പുറംഭാഗം പെയിന്റ് ചെയ്ത് പുതുക്കിയിട്ടുണ്ടെങ്കിലും ഉള്ളിലെ ഇന്റീരിയർ വർക്കുകൾക്ക് വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നവയാണ്. താൻ രണ്ട് കോടി നൽകി ഇത് വാങ്ങണോ എന്നാണ് യുവാവ് ചോദിക്കുന്നത്.

ഈ ഡീലിനെ എന്നാൽ സോഷ്യൽ മീഡിയയിൽ പലരും രൂക്ഷമായി വിമർശിക്കുകയായിരുന്നു. ഭൂരിഭാഗം പേരും ഇതിനെ നഷ്ടക്കച്ചവടം എന്നാണ് വിശേഷിപ്പിച്ചത്. ബെംഗളൂരുവിലെ മെട്രോയുടെ പണി എപ്പോൾ തീരുമെന്ന് ആർക്കും അറിയില്ല. ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റുകൾക്ക് ഇത്രയും വലിയ തുക നൽകുന്നത് മണ്ടത്തരമാണെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. വീടിന്റെ തറ, അടുക്കള, പ്ലംബിംഗ് എന്നിവ മാറ്റാൻ മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെ ചിലവാകുമെന്നായിരുന്നു മറ്റൊരാളുടെ ്ഭിപ്രായം.

 

 

18 വർഷം പഴക്കമുള്ള കെട്ടിടത്തിന് ഭാവിയിൽ റീസെയിൽ വാല്യൂ കുറവായിരിക്കുമെന്നും പലരും ഓർമ്മിപ്പിച്ചു. അതേസമയം പോസ്റ്റിട്ട യുവാവ് പറയുന്നത്, ഈ അപ്പാർട്ട്‌മെന്റിന് നിലവിൽ 80,000 രൂപ വാടക ലഭിക്കുന്നുണ്ടെന്നും, അത് നിക്ഷേപമെന്ന നിലയിൽ ആകർഷകമായ കാര്യമാണ് എന്നുമാണ്. 10-20 ലക്ഷം രൂപ പുതുക്കിപ്പണിയാൻ ചിലവാക്കാൻ താൻ തയ്യാറാണെന്നും യുവാവ് പറയുന്നു. അവിടെ വാടകയ്ക്ക് ഒരു വർഷമെങ്കിലും താമസിച്ച് നോക്കി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കി തീരുമാനം എടുക്കാൻ ഉപദേശിച്ചവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

'അണ്ടർവാട്ടർ പാണ്ട'; സുതാര്യമായ ശരീരത്തിൽ എല്ലുകൾ ചേർത്ത് വച്ചത് പോലൊരു ജീവി, പക്ഷേ...
ഇറാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; യുദ്ധത്തിനിടെ ഇറാന്‍റെ ആണവായുധ പരീക്ഷണമോ?