അമ്പമ്പോ ഇത് ഓട്ടോ തന്നെയോ, അത്യാധുനിക സൗകര്യങ്ങളല്ലേ അകത്ത്; വൈറലായി പോസ്റ്റ്

Published : Mar 03, 2026, 09:54 PM IST
viral post

Synopsis

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയില്‍ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത് യുവതി. അതിശയിച്ച് നെറ്റിസണ്‍സ്. 

ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് ലോകത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ഓട്ടോ ഡ്രൈവർ. സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി യുവതി. സുമേധ ഉപ്പൽ എന്ന യുവതിയാണ് എക്സിൽ (ട്വിറ്റർ) ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സാധാരണ ഒരു ഓട്ടോറിക്ഷയിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും എത്രയോ അധികമാണ് ഈ വാഹനത്തിലെ സൗകര്യങ്ങളെന്ന് പോസ്റ്റ് കാണുമ്പോൾ തന്നെ നമ്മൾ അതിശയിച്ച് പോകും. അത്യാധുനിക ഗാഡ്‌ജെറ്റുകളാണ് ഓട്ടോയുടെ പ്രത്യേകത.

യാത്രക്കാർക്കായി ചെറിയ ഫാനുകൾ, വിവരങ്ങൾ അറിയാൻ ഡിജിറ്റൽ സ്ക്രീൻ, സുരക്ഷയ്ക്കായി CCTV ക്യാമറ എന്നിങ്ങനെ നീളുന്നു ഈ ഓട്ടോയുടെ പ്രത്യേകതളും സൗകര്യങ്ങളും. ബെംഗളൂരുവിലെ ഐടി മേഖലയിലെ പല എഐ സ്റ്റാർട്ടപ്പ് സ്ഥാപകരേക്കാളും ടെക്നോളജിയിൽ അപ്ഡേറ്റഡ് ആണ് ഈ ഓട്ടോ ഡ്രൈവർ എന്നാണ് സുമേധ കുറിപ്പിൽ പറയുന്നത്.

വളരെ പെട്ടെന്നാണ് ഓട്ടോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. 'സകല സൗകര്യങ്ങളുമുള്ള വാഹനം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഇന്ത്യയുടെ സിലിക്കൺ വാലിയിലെ യഥാർത്ഥ ഇന്നൊവേഷൻ ഇതാണ്' എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

 

 

സാങ്കേതികവിദ്യ എന്നത് സാധാരണക്കാരുടെ ജീവിതത്തിൽ പോലും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കയാണ് ഈ ഓട്ടോറിക്ഷ. നേരത്തെയും ബെം​ഗളൂരുവിൽ നിന്നും വ്യത്യസ്തമായ ഓട്ടോ/ ടാക്സി ഡ്രൈവർമാരെ കുറിച്ചും അവർ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചുമുള്ള അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ലാപ്ടോപ്പ് വേണ്ട, ലോകകപ്പ് കണ്ടാല്‍ മതി! സ്വപ്നയാത്രയ്ക്കായി ലക്ഷങ്ങൾ മാറ്റിവച്ച് മണിപ്പൂരുകാരൻ
ജർമ്മനിയിലെ തട്ടിപ്പ് സർവ്വകലാശാലകളെ കരുതിയിരിക്കുക, വൻ ചതി; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി പോസ്റ്റ്