
യുഎസ് കാലിഫോർണിയയിലെ ബുറിറ്റോ ഫാക്ടറിയിലെ ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തില്‍പ്പെട്ട് 19 -കാരന് ദാരുണാന്ത്യം. ഫാസ്റ്റ് ഫുഡ് ഫാക്ടറിയിലെ ഇറച്ചി അരയ്ക്കല്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കൗമാരക്കാരന്‍ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വെർനോണിലുള്ള ടിനയുടെ ബുറിറ്റോസ് ഭക്ഷ്യ സംസ്കരണ പ്ലാന്‍റിലെ ശുചിത്വ ജീവനക്കാരനായ 19 കാരനാണ് മരിച്ചത്. കൗമാരക്കാരന്‍റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
രാത്രി 9:30 ഓടെയായായിരുന്നു സംഭവം. കൗമാരക്കാരന്‍ യന്ത്രം വൃത്തിയാക്കവെ അത് പ്രവര്‍ത്തന രഹിതമായിരുന്നു. എന്നാല്‍. വൃത്തിയാക്കുന്നതിനിടെ യന്ത്രം പ്രവര്‍ത്തിക്കുകയും കൗമാരക്കാരനെ യന്ത്രത്തിനുള്ളിലേക്ക് വലിച്ച് എടുക്കുക ആയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരന്‍റെ നിലവിളി കേട്ട് മറ്റ് തൊഴിലാളികൾ ഓടിയെത്തി യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ അതിനകം മരണം സംഭവിച്ചിരുന്നു. അതേസമയം യന്ത്രം പ്രവര്‍ത്തിച്ചതെങ്ങനെ എന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
സിംഗിൾ സെർവ് ഫ്രോസൺ ബുറിറ്റോകൾക്ക് പ്രശസ്തമായ കമ്പനി സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൗമാരക്കാരന്‍റെ മരണം. ഫാക്ടറികളിലെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് സമൂഹ മാധ്യമത്തില്‍ സൃഷ്ടിച്ചത്. നിരവധി പേര്‍ കൗമാരക്കാരന് ആദരാജ്ഞലികൾ അര്‍പ്പിക്കാനെത്തി. കാലിഫോര്‍ണിയയിലെ ഫാക്ടറി ജോലിക്കിതെ തൊഴിലാളികൾ മരണമടയുന്നത് ആദ്യമായിട്ടല്ല.
2015-ൽ, ടണ്‍ കണക്കിന് ട്യൂണ മത്സ്യത്തെ പാകം ചെയ്യുന്ന വലിയ ബര്‍ണറില്‍ വീണ് 62 കാരനായ ജോസ് മെലീന എന്ന തൊഴിലാളി മരിച്ചിരുന്നു. ഈ കേസിലായിരുന്നു ജോലിസ്ഥലത്തെ സുരക്ഷാ ലംഘനങ്ങൾക്ക് കാലിഫോർണിയയിൽ ഇതുവരെ ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാര വിതരണം നടന്നത്. 51.59 കോടി രൂപയാണ് തൊഴിലാളിയുടെ കുടുംബത്തിന് അന്ന് ലഭിച്ച നഷ്ടപരിഹാരം.