പുലർച്ചെ 2 മണി, ഒരു പേടിയും കൂടാതെ ഇവിടെ ഇറങ്ങി നടക്കാം, ആരും ശല്ല്യം ചെയ്യില്ല; ബെം​ഗളൂരുവിൽ നിന്നും നോയിഡ സ്വദേശിനി

Published : Jul 13, 2026, 01:50 PM IST
viral video

Synopsis

നോയിഡ സ്വദേശിനിയായ ശാലിനി എന്ന യുവതി ബെംഗളൂരുവില്‍ നിന്നും ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുലർച്ചെ 2 മണിക്ക് ബെംഗളൂരുവിൽ സുരക്ഷിതയായി നടന്നുപോകുന്നതിന്‍റെ അനുഭവമാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്.

ഏത് പാതിരാത്രിയും പേടിക്കാതെ, സ്വന്തം സുരക്ഷയെ കുറിച്ച് ആശങ്കപ്പെടാതെ ഇറങ്ങി നടക്കാനാവുക, ഏതൊരു സ്ത്രീയുടെയും സ്വപ്നമായിരിക്കും ഇത്. എന്നാൽ, പല ന​ഗരങ്ങളിലും ഇത് സാധ്യമല്ല. എന്നാൽ, അത് സാധ്യമാകുന്ന ന​ഗരങ്ങളും ഉണ്ട്. അങ്ങനെ ബെം​ഗളൂരുവിൽ വച്ച് തനിക്കുണ്ടായ അനുഭവം ഷെയർ ചെയ്യുകയാണ് നോയിഡ സ്വദേശിയായ ശാലിനി. സുഹൃത്ത് അനുജയ്ക്കൊപ്പം പുലർച്ചെ 2 മണിക്ക് ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലൂടെ ഭയമില്ലാതെ നടന്നുപോകുന്ന വീഡിയോയാണ് ശാലിനി പങ്കുവെച്ചത്.

'ഇപ്പോൾ സമയം പുലർച്ചെ 2 മണിയാണ്. ഞങ്ങൾ ബെംഗളൂരുവിലെ തെരുവിലാണ്, കൃത്യമായി പറഞ്ഞാൽ പ്രകാശപൂരിതമായ വിധാൻ സൗധയ്ക്ക് മുന്നിൽ' എന്നാണ് വീഡിയോയിൽ ശാലിനി പറയുന്നത്. 'ഇത് നോയിഡ ആയിരുന്നെങ്കിൽ ഈ സമയത്ത് ഞങ്ങൾക്ക് റോഡിലിറങ്ങി നടക്കാൻ പോലും കഴിയില്ല. അവിടെ രാത്രി സമയങ്ങളിൽ ഒട്ടും സുരക്ഷിതമല്ല. എന്നാൽ, ബെംഗളൂരു അങ്ങനെയല്ല, പുലർച്ചെ 2 മണിക്കും ഞങ്ങൾക്ക് യാതൊരു പേടിയുമില്ലാതെ ഇവിടെ നടക്കാം. അത്രയും സുരക്ഷിതമാണ് ഈ നഗരം'.

എന്നാൽ, ഇതിനിടയിൽ നഗരങ്ങളിലെ മറ്റൊരു വശത്തെക്കുറിച്ച് സുഹൃത്ത് അനുജ തമാശയായി ഓർമ്മിപ്പിക്കുന്നുണ്ട്. നോയിഡയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും എന്നാൽ ബെംഗളൂരുവിൽ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നുമായിരുന്നു അനുജയുടെ കമന്റ്. ഇതിന് മറുപടിയായി, ട്രാഫിക് ഒക്കെ മാനേജ് ചെയ്യാവുന്നതേയുള്ളൂ, സുരക്ഷയാണ് അതിനേക്കാൾ വലിയ കാര്യമെന്നും ശാലിനി പറയുന്നു.

 

 

ബെംഗളൂരുവിലെ ഈ അനുകൂല സാഹചര്യം കാരണം നോയിഡ വിട്ട് ഇവിടേക്ക് താമസം മാറാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശാലിനി വീഡിയോയിൽ പറയുന്നുണ്ട്. 'എനിക്ക് നോയിഡ വിട്ട് ബെംഗളൂരുവിലേക്ക് വരണമെന്നുണ്ട്. കാരണം, ഇത്രയും സുരക്ഷിതത്വവും സമാധാനവും ആഗ്രഹിക്കാത്തത് ആരാണ്?' എന്നാണ് അവൾ ചോദിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് റോഡിലൂടെ നടക്കുന്ന അതേ ആത്മവിശ്വാസത്തോടെയാണ് പുലർച്ചെ ഈ സമയത്തും തങ്ങൾ നടക്കുന്നത്. ആരും തങ്ങളെ ശല്യം ചെയ്യുന്നില്ല, മോശം നോട്ടങ്ങൾ പോലും നേരിടേണ്ടി വരുന്നില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് ശാലിനി പറഞ്ഞത് അം​ഗീകരിച്ചുകൊണ്ട് കമന്റ് നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പലചരക്കു കടയിൽ നിന്ന് 6 കോടിയുടെ ബിസിനസ്സിലേക്ക്, വ്യത്യസ്തമായ അനുഭവം പങ്കുവച്ച് യുവാവ്
പ്ലാൻ ചെയ്ത് ബുക്ക് ചെയ്ത ട്രെയിൻ സീറ്റ്, മറ്റൊരു കുടുംബത്തിന് ഒന്നിച്ചിരിക്കാൻ മാറിക്കൊടുക്കണോ? പോസ്റ്റ്