52 -കാരൻ അധ്യാപകനോട് 20 -കാരി വിദ്യാർത്ഥിനിക്ക് പ്രണയം, ഒടുവിൽ വിവാഹം, ഹാപ്പിയാണ് എന്ന് ദമ്പതികൾ

Published : Dec 01, 2022, 04:10 PM IST
52 -കാരൻ അധ്യാപകനോട് 20 -കാരി വിദ്യാർത്ഥിനിക്ക് പ്രണയം, ഒടുവിൽ വിവാഹം, ഹാപ്പിയാണ് എന്ന് ദമ്പതികൾ

Synopsis

'നമുക്കിടയിൽ വലിയ (32 വർഷത്തെ) പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല' എന്നാണ് സാജിദ് സോയയോട് പറഞ്ഞത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു. 

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്. എന്നാൽ, അധ്യാപകരുമായി പ്രണയത്തിൽ വീഴുന്നവരും ഉണ്ട്. പാകിസ്ഥാനിലും ഒരു കോളേജ് വിദ്യാർത്ഥിനിക്ക് തന്റെ അധ്യാപകനോട് അ​ഗാധമായ പ്രണയം തോന്നി. എന്നാൽ, പലതവണ അത് നിരസിച്ചു എങ്കിലും ഒടുവിൽ അധ്യാപകനും തിരികെ പ്രണയത്തിൽ വീഴുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

52 -കാരനായ അധ്യാപകനാണ് ബിരുദ വിദ്യാർത്ഥിനിയായ 20 -കാരിയെ വിവാഹം കഴിച്ചത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിലാവുകയും വിവാഹിതരാവാൻ തീരുമാനിക്കുകയും ആയിരുന്നു. 

പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്‍ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വച്ചത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അം​ഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞു. 

'നമുക്കിടയിൽ വലിയ (32 വർഷത്തെ) പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല' എന്നാണ് സാജിദ് സോയയോട് പറഞ്ഞത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു. 

എന്നാൽ, ഇരുവരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കും ആ ബന്ധം ആദ്യം അം​ഗീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇരുവരും പിന്തിരിഞ്ഞു നോക്കാൻ തയ്യാറായിരുന്നില്ല. സാജിദിന്റെ അധ്യാപനം സോയക്കിഷ്ടമായിരുന്നു. സോയയുടെ പാചകം സാജിദിനും. മാത്രമല്ല വരുമാനത്തിന്റെ കാര്യം നോക്കുകയാണ് എങ്കിൽ സോയ ഇതിനോടകം തന്നെ 1.5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ആമസോൺ (FBA ഹോൾസെയിൽ) പ്രോ​ഗ്രാം പരിശീലിച്ച് സാജിദും സോയയും അതിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇരുവരും വരുമാനം നേടിത്തുടങ്ങി. 

അങ്ങനെ വിവാഹശേഷം ആരുടേയും കമന്റുകളെ വകവയ്ക്കാതെ ഹാപ്പിയായി പോവുകയാണ് സാജിദും സോയയും. 

PREV
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു