ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

Published : Jul 29, 2023, 12:24 PM ISTUpdated : Jul 29, 2023, 12:26 PM IST
ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

Synopsis

20 മീറ്ററിലധികം നീളമുള്ള കപ്പൽ സമുദ്രനിരപ്പിൽ നിന്ന് 160 മീറ്റർ (525 അടി) താഴെ മണലിലാണ് കണ്ടെത്തിയത്. കപ്പലില്‍ റോമില്‍ നിന്നുള്ള നിരവധി മണ്‍പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.   


റ്റലിയുടെ തീരത്ത് നിന്നും 2,000 വര്‍ഷം പഴക്കമുള്ള പുരാതന റോമന്‍ കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി. റോമിന് വടക്ക്-പടിഞ്ഞാറ് 50 മൈൽ (80 കിലോമീറ്റർ) അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പൽ കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ഉപയോഗത്തിലിരുന്ന കപ്പലാണിതെന്ന് കരുതുന്നു.  നൂറുകണക്കിന് ആംഫോറകൾ (രണ്ടു കൈകളുള്ള ഒരു തരം വലിയ റോമൻ മണ്‍പാത്രം) കപ്പലിനോടൊപ്പം കണ്ടെത്തിയിരുന്നു. മണ്‍പാത്രങ്ങളില്‍ ഭൂരിഭാഗവും കേടുകൂടാതെയാണ് കണ്ടെത്തിയതെന്ന് കാരബിനിയേരി പോലീസിന്‍റെ ആർട്ട് സ്ക്വാഡ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. 

2000 വര്‍ഷം പഴക്കമുള്ള ശവകുടീരം; ഇരുമ്പ് യുഗത്തിലെ വനിതാ പോരാളിയുടെതെന്ന് വെളിപ്പെടുത്തല്‍

20 മീറ്ററിലധികം നീളമുള്ള കപ്പൽ സമുദ്രനിരപ്പിൽ നിന്ന് 160 മീറ്റർ (525 അടി) താഴെ മണലിലാണ് കണ്ടെത്തിയത്. "അസാധാരണമായ ഈ കണ്ടെത്തൽ, തീരത്ത് എത്താനുള്ള ശ്രമത്തിനിടെ കടലിലെ അപകടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ഒരു റോമൻ കപ്പലിന്‍റെ തകർച്ചയുടെ ഒരു പ്രധാന ഉദാഹരണമാണ്. കൂടാതെ ഇത് പഴയ സമുദ്ര വ്യാപാര പാതകൾക്ക് സാക്ഷ്യം വഹിക്കുന്നു," കാരബിനിയേരിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയതെന്ന് ഇറ്റലിയുടെ സാംസ്കാരിക പൈതൃക സംരക്ഷണ ചുമതലയുള്ള പോലീസ് ആർട്ട് സ്ക്വാഡ് പറഞ്ഞു. എന്നാല്‍, ഈ അമൂല്യ വസ്തുക്കള്‍ കടലില്‍ നിന്നും വീണ്ടെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഷര്‍ട്ടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ്; ഭയത്തോടെ മാത്രം കാണാവുന്ന വീഡിയോ !

ഓയിലോ, വൈനോ അതുമല്ലെങ്കില്‍ ഫിഷ് സോസ് പോലുള്ള സാധനങ്ങളോ കൊണ്ടുപോകാനാണ് സാധാരണയായി ഇത്തരം ആംഫോറകള്‍ പുരാതന കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കപ്പലില്‍ കണ്ടെത്തിയ ആംഫോറകള്‍ എന്തിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമല്ല. പുരാതനമായ കിഴക്കന്‍ മെഡിറ്ററേനിയന്‍ ലോകത്തുടനീളം ഇത്തരത്തിലുള്ള പുരാവസ്തുക്കള്‍ ധാരാളം കാണപ്പെടാറുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും ഇത്തരത്തില്‍ തകര്‍ന്ന പുരാതനമായ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടല്ല. 2018 -ൽ, 2,400 വർഷത്തിലേറെ പഴക്കമുള്ള ഒരു ഗ്രീക്ക് വ്യാപാര കപ്പൽ ബൾഗേറിയൻ തീരത്ത് അടിഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. ഈ കപ്പല്‍ ഛേദമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ കപ്പൽ ഛേദമായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഈജിയൻ കടലിൽ നിന്ന് 2018-ൽ, ഗ്രീക്ക്, റോമൻ, ബൈസന്‍റൈൻ കാലഘട്ടങ്ങളിലെ ഡസൻ കണക്കിന് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്