2000 വര്‍ഷം പഴക്കമുള്ള ശവകുടീരം; ഇരുമ്പ് യുഗത്തിലെ വനിതാ പോരാളിയുടെതെന്ന് വെളിപ്പെടുത്തല്‍

Published : Jul 29, 2023, 10:03 AM IST
2000 വര്‍ഷം പഴക്കമുള്ള ശവകുടീരം; ഇരുമ്പ് യുഗത്തിലെ വനിതാ പോരാളിയുടെതെന്ന് വെളിപ്പെടുത്തല്‍

Synopsis

കാലിഫോർണിയ സർവകലാശാലയില്‍ വച്ച് പല്ലിന്‍റെ ഇനാമലിൽ നിന്ന് പ്രോട്ടീനുകൾ വേർതിരിച്ചെടുത്ത് നടത്തിയ പഠനമാണ് ഇത് ഒരു സ്ത്രീയുടെതാണെന്ന നിഗമനത്തിലെത്താന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ബ്രിട്ടനിന്‍റെ തീരമായ ഐൽസ് ഓഫ് സ്സില്ലിയിൽ നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തിന്‍റെ നിഗൂഢതയ്ക്ക് ഒടുവില്‍ വിരാമം. 1999-ലാണ് ബ്രൈഹറിൽ ഈ ശവകുടീരം പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. എന്നാല്‍ അത് ആരുടേതെന്നോ എന്ന് നിര്‍മ്മിക്കപ്പെട്ടതെന്നോ ഇതുവരെ കണ്ടെത്തിയിരുന്നില്ല. ശവകുടീരം പുരുഷന്‍റെയാണോ അതോ സ്ത്രീയുടെ ആണോ എന്ന കാര്യത്തിലും തര്‍ക്കം നിലനിന്നു. പുരുഷന്മാരുടെ ആയുധത്തിന് സമാനമായ വാള്‍, കവചം എന്നിവ ഇവിടെ നിന്നും കണ്ടെത്തിയതിനാല്‍ ഇത് പുരുഷ പോരാളിയുടെതാണെന്ന് വാദം ഉയര്‍ന്നു. എന്നാല്‍ സ്‌ത്രീകള്‍ മാറില്‍ ധരിക്കുന്ന സൂചിപ്പതക്കവും വെങ്കലം കണ്ണാടിയും സമീപത്ത് ഉണ്ടായിരുന്നത് ശവകൂടീരം സ്ത്രീയുടെതാണെന്ന വാദം ശക്തമാക്കി. 

ഓപ്പണ്‍ഹെയ്‍മറിന് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു; പക്ഷേ....

ഒടുവില്‍ ഹിസ്റ്റോറിക് ഇംഗ്ലണ്ട്, വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ പഠനത്തിലൂടെ ശവക്കല്ലറയുടെ ദൂരൂഹതയ്ക്ക് വിരാമമിട്ടു. ബ്രിട്ടനില്‍ ഇരുമ്പ് യുഗത്തില്‍ നിലനിന്നിരുന്ന ലിംഗഭേദത്തെ കറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിച്ച ഒരു സ്ത്രീ പോരാളിയുടെതാണാണ് ശവക്കുടീരമെന്ന് തിരിച്ചറിഞ്ഞു. എല്ലുകളുടെ ഗുരുതരമായ ശിഥിലീകരണം കാരണം വ്യക്തിയുടെ ലിംഗനിർണയം വെല്ലുവിളിയായതാണ് ദുരൂഹതയ്ക്ക് കാരണം. ഇതിനാല്‍ ഡിഎന്‍എ പഠനം അസാധ്യമായിരുന്നെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ കാലിഫോർണിയ സർവകലാശാലയില്‍ വച്ച് പല്ലിന്‍റെ ഇനാമലിൽ നിന്ന് പ്രോട്ടീനുകൾ വേർതിരിച്ചെടുത്ത് നടത്തിയ പഠനമാണ് ഇത് ഒരു സ്ത്രീയുടെതാണെന്ന നിഗമനത്തിലെത്താന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മേഘവാരം ബീച്ചിൽ അടിഞ്ഞ 25 അടി നീളമുള്ള നീലത്തിമിംഗലത്തിന്‍റെ വീഡിയോ

ഇരുമ്പുയുഗത്തില്‍ ശത്രുക്കളുടെ വാസസ്ഥലങ്ങളിൽ അപ്രതീക്ഷിതമായ ആക്രമണങ്ങളായിരുന്നു യുദ്ധത്തിന്‍റെ സവിശേഷത. ഇത്തരം ആക്രമണ സമയങ്ങളില്‍ ആശയവിനിമയം, ഏകോപനം, ആക്രമണ സൂചന നല്‍കല്‍ എന്നിവയിൽ ഈ സ്ത്രീ പോരാളി വഹിച്ച സവിശേഷമായ പങ്കിനെക്കുറിച്ച് ശവക്കുഴിയിലെ ആയുധങ്ങളും കണ്ണാടിയും സൂചന നല്‍കുന്നു. കണ്ണാടി, വിശ്വാസത്തിന്‍റെയോ അല്ലെങ്കില്‍ യോദ്ധാക്കള്‍ക്ക് സംരക്ഷണം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട ആചാരത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. ഈ കണ്ടെത്തല്‍ ഇരുമ്പ് യുഗത്തില്‍ സ്സില്ലി ദ്വീപുകളിലെ യുദ്ധത്തില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിച്ചതിന്‍റെ തെളിവാണെന്ന് ഹിസ്റ്റോറിക് ഇംഗ്ലണ്ടിലെ ഹ്യൂമൻ സ്‌കെലിറ്റൽ ബയോളജിസ്റ്റായ ഡോ. സാറാ സ്റ്റാർക്ക് അഭിപ്രായപ്പെട്ടു. വാളും കണ്ണാടിയും അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു.  ഈ കണ്ടെത്തല്‍ ഇരുമ്പ് യുഗത്തിലെ ലിംഗപരമായ നമ്മുടെ ധാരണകളെ അട്ടിമറിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?