ഞെട്ടിക്കും റിപ്പോർട്ട്, യുഎസ്സിൽ ശൈശവവിവാഹം, 15 വർഷത്തിനിടയിൽ നടന്നത് 2 ലക്ഷം വിവാഹങ്ങൾ

Published : Aug 16, 2024, 06:27 PM ISTUpdated : Aug 16, 2024, 06:34 PM IST
ഞെട്ടിക്കും റിപ്പോർട്ട്, യുഎസ്സിൽ ശൈശവവിവാഹം, 15 വർഷത്തിനിടയിൽ നടന്നത് 2 ലക്ഷം വിവാഹങ്ങൾ

Synopsis

ശൈശവ വിവാഹത്തിന് ഇരയായവർ, പ്രത്യേകിച്ച് പെൺകുട്ടികൾ, വലിയ പീഡനവും നിയമപരമായ ചൂഷണവും നേരിടുന്നുണ്ടെന്ന് സംഘടനകളും മറ്റ് അഭിഭാഷകരും പറയുന്നു.

ശൈശവവിവാഹം ലോകം നേരിടുന്ന പ്രധാന വിപത്തുകളിൽ ഒന്നാണ്. പല രാജ്യങ്ങളും ശൈശവവിവാഹങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ, നിയമത്തിന്റെ കണ്ണുവെട്ടിച്ച് 18 വയസ് തികയാതെ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നവരുണ്ട്. എന്നാൽ, നാം കരുതുന്നത് പോലെ അവികസിതരാജ്യങ്ങളിലോ, വികസ്വര രാജ്യങ്ങളിലോ മാത്രമല്ല അല്ലാത്തയിടങ്ങളിലും ശൈശവവിവാഹം നടക്കുന്നുണ്ട്. യുഎസ്സിൽ 2000 -ത്തിനും 2015 -നും ഇടയിൽ പ്രായപൂർത്തിയാകാത്ത 200,000 പേരെ വിവാഹം കഴിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. 

മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണെങ്കിലും, യുഎസിലെ 37 സംസ്ഥാനങ്ങളിൽ ശൈശവ വിവാഹം ഒരു വലിയ പ്രശ്നമായി തുടരുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. നിർബന്ധിതവിവാഹങ്ങൾ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന സംഘടനയായ അൺചെയിൻഡ് അറ്റ് ലാസ്റ്റ് (Unchained At Last) പറയുന്നതനുസരിച്ച്, 2017 -ലെ കണക്കനുസരിച്ച് 50 യുഎസ് സംസ്ഥാനങ്ങളിലും ബാലവിവാഹങ്ങൾ അനുവദനീയമാണ്. 

എന്നാൽ, 2018 -ൽ ഡെലവെയറും ന്യൂജേഴ്‌സിയും ശൈശവവിവാഹം നിരോധിച്ചു. പിന്നീട്, അമേരിക്കൻ സമോവ, 2020 -ൽ യുഎസ് വിർജിൻ ഐലൻഡ്‌സ്, പെൻസിൽവാനിയ, മിനസോട്ട, 2021-ൽ റോഡ് ഐലൻഡ്, ന്യൂയോർക്ക്, 2022-ൽ മസാച്യുസെറ്റ്‌സ്, വെർമോണ്ട്, 2023 -ൽ മിഷിഗൺ, 2024 -ൽ വാഷിംഗ്ടൺ, വിർജീനിയ, ന്യൂ ഹാംഷെയർ എന്നിവയും ശൈശവവിവാഹം നിയമവിരുദ്ധമാക്കി.

എന്നിരുന്നാലും, 37 സംസ്ഥാനങ്ങളിൽ ശൈശവവിവാഹം നിയമവിധേയമായി തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2000 മുതൽ യുഎസിൽ 10 വയസ്സ് പ്രായമുള്ള 200,000 -ത്തിലധികം കുട്ടികൾ വിവാഹിതരായതായി അൺചെയിൻഡിൻ്റെ ഗവേഷണം വെളിപ്പെടുത്തി. കൂടുതലും ചെറിയ പെൺകുട്ടികളെ പ്രായപൂർത്തിയായ പുരുഷനുമായിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്. 

അൺചെയിൻഡ് അറ്റ് ലാസ്റ്റ് (Unchained At Last) പറയുന്നതനുസരിച്ച് പല യുഎസ് സംസ്ഥാനങ്ങളിലും കുട്ടികൾ നിയമപരമായി പ്രായപൂർത്തിയാകുന്ന പ്രായം 18 തന്നെയാണ്. അതിനാൽ തന്നെ പലപ്പോഴും കുട്ടികളെ മാതാപിതാക്കളുടെ തീരുമാനത്തിന് വിധേയമാക്കി വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയഥവാ, ആ വിവാഹത്തിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചാലോ പ്രായക്കുറവ് കാരണം പല പ്രായോ​ഗികമായ തടസങ്ങളും ഈ പെൺകുട്ടികൾക്ക് നേരിടേണ്ടിയും വരും. എന്തിനേറെ പറയുന്നു, ഒരു രക്ഷാകർത്താവില്ലാതെ വിവാഹമോചനത്തിന് ചെല്ലാൻ പോലും ഈ കുട്ടികൾക്ക് സാധിക്കില്ല. 

ശൈശവ വിവാഹത്തിന് ഇരയായവർ, പ്രത്യേകിച്ച് പെൺകുട്ടികൾ, വലിയ പീഡനവും നിയമപരമായ ചൂഷണവും നേരിടുന്നുണ്ടെന്ന് സംഘടനകളും മറ്റ് അഭിഭാഷകരും പറയുന്നു. 2000-2018 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശൈശവവിവാഹങ്ങൾ നടന്നത് ടെക്‌സാസിലാണ് (41,774). തൊട്ടുപിന്നാലെ കാലിഫോർണിയ, ഫ്ലോറിഡ, നെവാഡ, നോർത്ത് കരോലിന എന്നിവയാണ്. 171 കേസുകളുമായി റോഡ് ഐലൻഡിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് നേരത്തെ യുണിസെഫും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

(ചിത്രങ്ങൾ മസാച്യുസെറ്റ്സിൽ ശൈശവവിവാഹം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 2019 -ൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.)

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ