230 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തി

Published : Sep 02, 2022, 03:22 PM IST
230 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തി

Synopsis

പുതിയ കണ്ടെത്തലിനെ കുറിച്ച്  വടക്കൻ സിംബാബ്‍വെയിലെ ഒരു സംഘം ശാസ്ത്രജ്ഞർ പറയുന്നത്, ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിഹരിച്ചിരുന്ന ഒരു പുരാതന സൗരോപോഡോമോർഫിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആണ്.

എത്ര കേട്ടാലും എത്ര പറഞ്ഞാലും ദിനോസറിനെ കുറിച്ചുള്ള കഥകൾ മനുഷ്യർക്ക് തീരാറില്ല. അവയുടെ ഉത്ഭവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു ജീവിയുടെ പിന്നാലെയുള്ള അന്വേഷണം നാം ഇപ്പോഴും തുടരുന്നു.
 
ഇപ്പോഴിതാ കൃത്യമായി പറഞ്ഞാൽ 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു ദിനോസറിന്റെ ശരീര അവശിഷ്ടങ്ങൾ സിംബാവയിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദിനോസറുകളുടെ ഗണത്തിൽ പെടുന്നവയാണ് ഇവ. ആഫ്രിക്കയിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ള ദിനോസറുകളിൽ ഏറ്റവും പഴക്കം ചെന്ന ദിനോസറിന്റെ അവശിഷ്ടവും ആണിത്. ദിനോസറിന്റെ ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശുന്ന നിരവധി കാര്യങ്ങളാണ് ഈ കണ്ടെത്തലിലൂടെ പുറത്തുവരുന്നത്.ലോകമെങ്ങും വ്യാപിക്കുന്നതിന് മുൻപ് ദിനോസറുകൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്ന് പഠനത്തിന് സഹായകമായ ഒട്ടേറെ കാര്യങ്ങൾ ഈ കണ്ടെത്തലിലൂടെ മനസ്സിലാക്കാൻ സാധിക്കും.

പുതിയ കണ്ടെത്തലിനെ കുറിച്ച്  വടക്കൻ സിംബാബ്‍വെയിലെ ഒരു സംഘം ശാസ്ത്രജ്ഞർ പറയുന്നത്, ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിഹരിച്ചിരുന്ന ഒരു പുരാതന സൗരോപോഡോമോർഫിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആണ്. നീണ്ട കഴുത്തുള്ള ദിനോസറുകളാണ് സൗരോപോഡോമോർഫ്. ലോകമെങ്ങും വ്യാപിക്കുന്നതിനു മുൻപ് ദിനോസറുകൾ ഒരു പ്രത്യേക ഭൂഖണ്ഡത്തിൽ ഒരു പ്രത്യേക കാലാവസ്ഥയിൽ മാത്രമായിരുന്നു ജീവിച്ചിരുന്നത് എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ടീമിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, ഇവയ്ക്ക് രണ്ട് കാലിൽ നിൽക്കുകയും  ദിനോസറിന്റെ ബന്ധുക്കളെപ്പോലെ താരതമ്യേന ചെറിയ തലയുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ചെറുതും ത്രികോണാകൃതിയിലുള്ളതുമായ പല്ലുകളും ഉണ്ടായിരുന്നു, ഇത് സസ്യഭുക്കുകളോ സർവഭോജികളോ ആണെന്ന് സൂചിപ്പിക്കുന്നു. ഈ മൃഗത്തിന് ഏകദേശം 6 അടി നീളവും (1.82 മീറ്റർ) നീളമുള്ള വാലും 20 മുതൽ 65 പൗണ്ട് വരെ (9 മുതൽ 30 കിലോഗ്രാം വരെ) ഭാരവുമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. കണ്ടെടുത്ത അസ്ഥികൂടത്തിന്റെ തലയോട്ടിയുടെ ചെറിയ ഭാഗങ്ങളും കൈകളും മാത്രമാണ് നഷ്ടമായിട്ടുള്ളത്. ബാക്കി എല്ലാ ഭാഗങ്ങളും അവശേഷിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്