ഭർത്താവ് 24 -കാരൻ, ഭാര്യ 61 -കാരി, കുഞ്ഞിനായി ഒരുകോടി രൂപ മുടക്കുമെന്ന്!

Published : Jul 03, 2022, 01:16 PM IST
ഭർത്താവ് 24 -കാരൻ, ഭാര്യ 61 -കാരി, കുഞ്ഞിനായി ഒരുകോടി രൂപ മുടക്കുമെന്ന്!

Synopsis

ഇപ്പോൾ തന്നെ ഖുറാന്റെയും ചെറിലിന്റെയും പ്രായവ്യത്യാസം കാരണം ഇരുവരും നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. പലപ്പോഴും ഖുറാന്റെ മുത്തശ്ശിയാണ് ചെറിൽ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഒരുമിച്ച് ഒരു കുഞ്ഞിന് വേണ്ടി ഒരുകോടി രൂപ മു‌ടക്കാൻ തയ്യാറാണ് എന്ന് 37 വയസിന്റെ പ്രായവ്യത്യാസമുള്ള ദമ്പതികൾ. 2021 സെപ്റ്റംബറിലാണ് 24 -കാരനായ ഖുറാൻ മക്കെയ്നും 61 -കാരിയായ ചെറിൽ മക്ഗ്രെഗറും വിവാഹിതരായത്. 2023 ഓടെ വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി 1.14 കോടി രൂപ നൽകാൻ തയ്യാറാവും എന്ന് ഇരുവരും അറിയിക്കുകയായിരുന്നു. 

ഖുറാൻ NeedToKnow.online- നോട് പറഞ്ഞതിങ്ങനെയാണ്, 'വാടക​ഗർഭപാത്രത്തിനായി 5,73,419 മുതൽ -1,14,68,398 വരെ വിലവരും. ഞങ്ങൾക്ക് അനുയോജ്യമായ വാടക​ഗർഭപാത്രം കണ്ടെത്താനാവുന്നതിൽ സന്തോഷമുണ്ട്. 2023 -ലെ വസന്തത്തിന്റെ അവസാനത്തോടെ കുഞ്ഞ് എത്തും". ഇത് ഖുറാന്റെ ആദ്യത്തെ കുഞ്ഞാണ്. ചെറിലിന് നേരത്തെ ഏഴ് മക്കളും 17 കൊച്ചുമക്കളുമുണ്ട്. താൻ ആകാംക്ഷയോടെയാണ് തന്റെ കുഞ്ഞിനെ കാത്തിരിക്കുന്നത്. താൻ ജീവിതത്തിൽ എപ്പോഴും ആ​ഗ്രഹിച്ചിരുന്നത് തന്റെ സ്നേഹഭാജനത്തോടൊപ്പം ഒരു കുടുംബമാണ്' എന്ന് ഖുറാൻ പറയുന്നു. 

'പുതിയൊരു കുഞ്ഞിനെ കൂടി കാത്തിരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. തന്റെയും കുടുംബത്തിന്റെയും ഈ പുതിയ യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണ്. കുഞ്ഞിന് വേണ്ടി ഇപ്പോൾ തന്നെ ഷോപ്പിം​ഗ് നടത്താം എന്നാണ് കരുതുന്നത്. ഒരു ബേബി ഷവറിനെ കുറിച്ചും ആലോചിക്കുന്നുണ്ട്' എന്ന് ചെറിൽ പറഞ്ഞു. 

ഇപ്പോൾ തന്നെ ഖുറാന്റെയും ചെറിലിന്റെയും പ്രായവ്യത്യാസം കാരണം ഇരുവരും നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. പലപ്പോഴും ഖുറാന്റെ മുത്തശ്ശിയാണ് ചെറിൽ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 'ഒരുപാട് പൊസിറ്റീവും നെ​ഗറ്റീവും ആയ കമന്റ്സ് വരാറുണ്ട്. അതിൽ ഏറ്റവും വേദനിപ്പിച്ച കമന്റ് പണത്തിന് വേണ്ടിയാണ് താൻ ചെറിലിനെ സ്നേഹിച്ചത്' എന്നുള്ളതായിരുന്നു എന്ന് ഖുറാൻ പറയുന്നു. 

2012 -ൽ ചെറിലിന്റെ മകൻ ക്രിസ് നോക്കിനടത്തുന്ന റെസ്റ്റോറന്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് ഖുറാൻ അവിടെ ജോലിക്കാരനായയിരുന്നു. പതിനഞ്ച് വയസായിരുന്നു പ്രായം. പിന്നീട് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹിതരാവുകയായിരുന്നു. 


 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ