68 -കാരനുമായി പ്രണയത്തിലായി 24 -കാരി, പ്രേമിക്കാൻ പ്രായവ്യത്യാസം ഒരു തടസമേയല്ലെന്ന് യുവതി

By Web TeamFirst Published Jun 30, 2021, 12:04 PM IST
Highlights

അതേസമയം അവൾ തന്നോട് ആദ്യമായി പ്രണയം പറഞ്ഞപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടു പോയിയെന്നാണ് ഹെർബി അതിനെ കുറിച്ച് പറയുന്നത്.

പ്രേമിക്കാൻ പ്രായം ഒരു പ്രശ്‌നമാണോ? ഇല്ലെന്നാണ് 24 -കാരിയായ കോന്നി കോട്ടൻ പറയുന്നത്. 68 -കാരനായ ഹെർബ് ഡിക്കേഴ്സനുമായി പ്രണയത്തിലാണ് അവൾ. തന്നെക്കാൾ 44 വയസ്സ് കൂടുതലുള്ള ഹെർബിനെ പ്രണയിക്കുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ അവൾക്ക് കേൾക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവരുടെ പ്രണയത്തിന്റെ ആഴം കുറയ്ക്കുന്നില്ല. 2018 -ലാണ് അവർ തമ്മിൽ കണ്ടുമുട്ടുന്നത്. വിർജീനിയയിൽ ഒരു അഭയകേന്ദ്രത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്നതിനിടെയാണ് അവൾ അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെർബിനെ കാണുന്നത്.  

അവർ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവർ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം അവരുടെ വിവാഹനിശ്ചയവും നടന്നു. 'ഞങ്ങൾ തമ്മിൽ അടുക്കുന്നത് കണ്ട് ആളുകൾ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയിൽ വ്യാഖ്യാനിച്ചു. ഞാൻ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്സിന് വേണ്ടിയാണെന്നുമൊക്കെ ആളുകൾ അപവാദം പറഞ്ഞുണ്ടാക്കി"  കോന്നി പറഞ്ഞു.

ഈ ബന്ധം വീട്ടിൽ അറിഞ്ഞപ്പോഴും വലിയ എതിർപ്പായിരുന്നുവെന്ന് കോന്നി പറയുന്നു. "എന്റെ കുടുംബത്തിന് ഈ ബന്ധം ഒട്ടും അംഗീകരിക്കാനായില്ല. എന്റെ സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരായിരുന്നു. പക്ഷേ, കാലക്രമേണ അദ്ദേഹത്തെ അവർ സ്വീകരിച്ചു. അദ്ദേഹം ഒരു നല്ലവനാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. അവർ ഇപ്പോൾ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നു" അവൾ പറഞ്ഞു. ഒരു കൃഷിക്കാരിയായ കോന്നി ലഹരിമരുന്നുകൾക്ക് അടിമയായിരുന്നു. ഹെർബും സമാന പാതയിൽ സഞ്ചരിച്ചിരുന്ന ഒരാളായിരുന്നു. എന്നാൽ, അതിൽ നിന്ന് പുറത്ത് വരാൻ ഇരുവർക്കും കഴിഞ്ഞത് അവരുടെ ഈ പ്രണയം മൂലമാണ്. ഇപ്പോൾ 18 മാസമായി കോന്നി മയക്ക് മരുന്ന് തൊട്ടിട്ട്. ആദ്യദർശനനത്തിൽ തന്നെ തനിക്ക് ഹെർബിയോട്  പ്രണയം തോന്നിയെന്നും, നാളുകൾ കഴിയുന്തോറും അത് കൂടുകയാണെന്നും അവൾ കൂട്ടിച്ചേർത്തു.

അതേസമയം അവൾ തന്നോട് ആദ്യമായി പ്രണയം പറഞ്ഞപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടു പോയിയെന്നാണ് ഹെർബി അതിനെ കുറിച്ച് പറയുന്നത്. "എന്തുകൊണ്ടാണ് അവൾ എന്നിലേയ്ക്ക് ആകർഷിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ സ്നേഹം ശക്തമായിരുന്നു" അദ്ദേഹം പറഞ്ഞു. അവൾക്ക് ജീവിതത്തിൽ നിരവധി സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്നും, അതെല്ലാം നടത്താൻ അവളുടെ കൂടെ താൻ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇനി എത്ര കാലം ഇങ്ങനെ സ്നേഹിച്ചും, പ്രേമിച്ചും നടക്കാനാകുമെന്ന ഒരാശങ്ക ഇരുവർക്കുമുണ്ട്.  


 

click me!